വലിച്ചെറിയരുതേ.... : ഉപയോഗിച്ച മാസ്കുകൾ ഇങ്ങനെ സംസ്‌ക്കരിക്കാം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

വലിച്ചെറിയരുതേ…. : ഉപയോഗിച്ച മാസ്കുകൾ ഇങ്ങനെ സംസ്‌ക്കരിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2020, 03:13 pm IST
FacebookTwitterWhatsAppTelegram

കൊറോണ വൈറസ് വ്യാപനം വില്ലനായതോടെയാണ് മാസ്കിന്റെ ഉപയോഗം സാധാരണക്കാർക്കിടയിലേയ്‌ക്കും വന്നെത്തിയത്. എന്നാൽ സുരക്ഷയ്‌ക്ക് ഉപയോഗിക്കുന്ന മാസ്ക് തന്നെ വില്ലനായാലോ…? ചിന്തിക്കേണ്ട കാര്യം തന്നെയാണ് ഇത്…ആവശ്യക്കാരുടെ എണ്ണം കൂടിയതോടെയും മാസ്കുകളുടെ എണ്ണം കൂടിയതോടെയും വഴിയോരങ്ങളിൽ വലിച്ചെറിയുന്ന മാസ്കുകളുടെ എണ്ണവും ദിനം പ്രതി ഉയരുന്നുണ്ട്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ രോഗ വ്യാപനം കുറയ്‌ക്കാനുള്ള വസ്തു രോഗ കാരണമായി മാറുന്ന അവസ്ഥ. വഴിയോരങ്ങളിലും ജലാശയങ്ങളിലും ബസുകളിലും തീവണ്ടികളിലുമൊക്കെ നിരവധി ആളുകളാണ് തങ്ങൾ ഉപയോഗിച്ച മാസ്ക് ഉപേക്ഷിക്കുന്നത്.

നമുക്കിടയിൽ ഉപയോഗിക്കുന്ന ഏതുതരം മാസ്കും ബയോ മെഡിക്കൽ മാലിന്യമായതിനാൽ തന്നെ വെറുതെ വലിച്ചെറിയുന്നത് നമുക്കുതന്നെ അപകടമായി തീരുകയാണ് ചെയ്യുന്നത്. മാസ്കിന്റെ പുറംപാളിയിലെ രോഗാണുക്കൾ നശിക്കാതെ കിടക്കും. ഇത് രോഗ വ്യാപനത്തിനിടയാക്കും. വഴിയിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ ശേഖരിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. പക്ഷേ, കൊച്ചി കോർപ്പറേഷനു പോലും ബയോ മെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനമില്ല. ബയോ മെഡിക്കൽ മാലിന്യം ബ്രഹ്മപുരത്ത് ചാക്കിലാക്കി പ്രത്യേകം സൂക്ഷിക്കുകയാണിപ്പോൾ.

മാസ്ക് എങ്ങനെ സംസ്കരിക്കാം

  • ഒരു ലിറ്റർ വെള്ളത്തിൽ 30 ഗ്രാം ബ്ലീച്ചിങ് പൗഡർ കലക്കി അതിന്റെ തെളിവെള്ളത്തിൽ 20 മിനിറ്റ് മുക്കിവെച്ചാൽ പൂർണമായി രോഗാണുമുക്തമാകും. ഉപയോഗിച്ച ഡിസ്പോസിബിൾ മാസ്ക് ഇങ്ങനെ ചെയ്തശേഷം കുഴിച്ചുമൂടണം.
  • പുനരുപയോഗിക്കുന്ന തുണികൊണ്ടുള്ള മാസ്കിനും ഇത് അവലംബിക്കാം. ഇല്ലെങ്കിൽ സോപ്പുലായനിയിൽ 20 മിനിറ്റ് പ്രത്യേകമായി മുക്കിവെച്ച ശേഷം വെയിലത്തിട്ട് ഉണക്കണം. ബ്ലീച്ചിങ് പൗഡർ ലായനിയാണ് കൂടുതൽ ഫലപ്രദം.
  • മാസ്കുകളും ഗ്ലൗസുകളും ഉപയോഗ ശേഷം പല കഷണങ്ങളായി മുറിച്ച് 72 മണിക്കൂർ കടലാസിൽ പൊതിഞ്ഞുവെക്കാനാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ മാർഗനിർദേശം. ഡിസ്പോസിബിൾ മാസ്കുകൾ ശേഖരിച്ച് വീണ്ടും വിപണിയിൽ എത്തിക്കാതിരിക്കാനാണിത്.

വഴിയോരങ്ങളിൽ നിന്നും മറ്റും മാലിന്യം ശേഖരിക്കുന്ന ശുചീകരണ തൊഴിലാളികളാണ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട മാസ്കുകളുടെ ദുരിതമനുഭവിക്കുന്നത്. ആവശ്യം കഴിഞ്ഞ് മറ്റു മാലിന്യങ്ങൾക്കൊപ്പം ഡിസ്പോസിബിൾ മാസ്കുകളും മാലിന്യം ശേഖരിക്കാനെത്തുന്നവർക്ക് നൽകുന്നു. തുണികൊണ്ടുള്ള മാസ്കുകളും ഈ രീതിയിൽ ഉപേക്ഷിക്കുന്നുണ്ട്. അവർ ഇതറിയാതെ മാലിന്യം കൈകാര്യം ചെയ്യേണ്ടി വരുകയാണെന്ന് ഓർക്കുക. മാസ്ക് സംസ്കരണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതിനാൽ നല്ലൊരു നാളെയ്‌ക്കായി നമ്മൾ തന്നെയാണ് മുൻകരുതലുകൾ സ്വീകരിക്കേണ്ടത്.

 

Tags: COVID-19Healthmask
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies