കൊളംബോ : സനാതന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഗോ വധം നിരോധിക്കാൻ ശ്രീലങ്ക . ഇതുമായി ബന്ധപ്പെട്ട നിർദ്ദേശത്തിന് ശ്രീലങ്ക ഭരണകക്ഷിയുടെ പാർലമെന്ററി ഗ്രൂപ്പ് അംഗീകാരം നൽകി. ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയാണ് നിർദ്ദേശം മുന്നോട്ട് വച്ചത്.
എസ്എൽപിപി യുടെ പാർലമെന്ററി ഗ്രൂപ്പിന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ച ഉയർന്നത്. മഹീന്ദ രാജപക്സെയുടെ നിർദ്ദേശം എല്ലാ എസ്എൻപിപി എംപിമാരും അംഗീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ബുദ്ധമത വിശ്വാസിയും , ദേശീയ നേതാവുമായ അനഗരിക ധർമ്മപാലയുടെ കാലം മുതൽ ഈ നിർദ്ദേശം ഉയർന്നുവെങ്കിലും നടപ്പിൽ വരുത്തിയിരുന്നില്ല .നിയമനിർമ്മാണം നടത്താൻ ഒരു സർക്കാരിനും കഴിഞ്ഞില്ല, രാജപക്സെ പറഞ്ഞു.
രാജ്യത്തെ സനാതന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു .
പശു കശാപ്പിനെതിരെ നിയമനിർമാണം പാസാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി രാജപക്സെ ഇന്നലെ പാർലമെന്ററി ഗ്രൂപ്പിനെ അറിയിച്ചിരുന്നു.
Comments