ഒന്നിനേയും പ്രതിരോധിയ്ക്കാനുളള ശക്തിയില്ലായ്മയാണ് ആത്മഹത്യയുടെ പ്രധാന കാരണം. യുവാക്കള്‍ക്കിടയിലാണ് ഇത് കൂടുതലായുള്ളത്. ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി കുട്ടികള്‍ പോലും ജീവന് ഉപേക്ഷിക്കുന്നു. കുടുംബത്തിലുണ്ടാകുന്ന നിസാര പ്രശ്നങ്ങളാലും പ്രണയം നഷ്ടമായതിന്റെ പേരിലുമാണ് ആത്മഹത്യ കൂടുതല്‍ നടക്കുന്നത്. കൊറോണ മൂലം ജോലി നഷ്ടപെട്ടതിന്റെ പേരിലും ഓണ്‍ലൈന്‍ പഠനം മുടങ്ങിയതിനാലും പ്രകൃതി ദുരന്തം കാരണം കൃഷിനാശം സംഭവിച്ച് വരുമാനം നഷ്ടപ്പെടുമ്പോഴും ആത്മഹത്യ ചെയ്തവരുണ്ട്.
അതിനു പുറമേ കാമുകന് പ്രണയിച്ച് വഞ്ചിച്ചതിന്റെ പേരിലുളള ആത്മഹത്യകള്‍ യുവതലമുറകള്‍ക്കിടയില്‍ കൂടിവരുന്നു. പുതു തലമുറ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ നേരിടാനും അവയെ അതിജീവിക്കാനും കഴിവില്ലാത്തവരായി മാറിക്കൊണ്ടിരിക്കുകയാണ്. നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ അല്ലെങ്കില്‍ ഒന്നിനും മാര്‍ഗം കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം.
മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ക്രൂരതയ്ക്കിരയാകുന്നവര്‍, ലഹരിയ്ക്കടിമയാകുന്നവര്‍ എന്നിവരിലും ആത്മഹത്യ പ്രവണത കൂടുതലായി കണ്ടു വരുന്നു. പ്രായഭേദമില്ലാതെ നിരവധി ആളുകളാണ് ജീവിതത്തില്‍ ഒരു വിഷമഘട്ടം നേരിടേണ്ടി വരുമ്പോള്‍ അതിനെ തരണം ചെയ്യാന്‍ ശ്രമിയ്ക്കാതെ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നത്.
ആത്മഹത്യ തടയാന്‍ ബോധവല്കരണ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ആത്മഹത്യയുടെ തോതില്‍ കാര്യമായ കുറവ് വന്നിട്ടില്ല. ഒറ്റയ്ക്കാണ് തനിക്കാരുമില്ല എന്ന തോന്നലും പ്രായമേറിയവരില്‍ ആത്മഹത്യാ സാധ്യത കൂട്ടുന്നു. കര്‍ഷക ആത്മഹത്യയും കുറല്ല. ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതില്‍ സമൂഹത്തിനും കാര്യമായ പങ്കുണ്ട്. ജീവിത സാഹചര്യങ്ങളിലെ ബുദ്ധിമുട്ടു ആളുകളുടെ ദൈനംദിന ജീവിതത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അതും ആത്മഹത്യയിലേയ്ക്ക് നയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Comments