മകരസംക്രാന്തിക്ക് അമൃതസ്നാനം; 13 അഖാരകളും ത്രിവേണി സം​ഗമഭൂമിയിൽ; മൂന്ന് കോടി ഭക്തർ പ്രയാഗ്‌രാജിലേക്ക്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകരസംക്രാന്തിക്ക് അമൃതസ്നാനം; 13 അഖാരകളും ത്രിവേണി സം​ഗമഭൂമിയിൽ; മൂന്ന് കോടി ഭക്തർ പ്രയാഗ്‌രാജിലേക്ക്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 06:58 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: മകരസംക്രാന്തി ദിനത്തിൽ ത്രിവേണി സം​ഗമഭൂമിയിലെത്തി ‘അമൃത സ്‌നാനം’ നടത്തി തീർത്ഥാടകർ. ആദ്യദിനമായ തിങ്കളാഴ്ച ഒന്നരക്കോടി പേർ മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം നടത്തിയിരുന്നു. മകരസംക്രാന്തി ദിനമായ ചൊവ്വാഴ്ച അതിരാവിലെ കുംഭമേളയുടെ സ്നാനഘട്ടുകളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സംക്രാന്തി ദിനത്തിൽ പുണ്യസ്നാനം ചെയ്യാൻ മൂന്ന് കോടി ഭക്തർ പ്രയാഗ്‌രാജിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ.

സനാതന ധർമ്മത്തിലെ 13 അഖാരകളും ആദ്യ അമൃത സ്നാനത്തിൽ പങ്കെടുക്കുമെന്നതിനാൽ സംക്രാന്തി ദിനത്തിലെ പുണ്യസ്നാനം ഏറെ സവിശേഷതയുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് അഖാരകൾ എത്തുന്ന സമയമവും മറ്റ് വിശദാംശങ്ങളും സംസ്ഥാന സർക്കാർ പങ്കുവച്ചിരുന്നു.

ശ്രീ പഞ്ചായതി അഖാര മഹാനിർവാണിയും ശ്രീ ശംഭു പഞ്ചായതി അടൽ അഖാരയും ആദ്യ അമൃത് സ്നാനത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് അഖാരകളും രാവിലെ 5.15 ന് ക്യാമ്പിൽ നിന്ന് പുറപ്പെട്ട് 6.15ന് ഘട്ടിലെത്തിച്ചേർന്നു. 40 മിനിറ്റാണ് ഇവർക്ക് അനുവദിച്ച സമയം. തുടർന്ന് 6.55ന് ഘട്ടിൽ നിന്ന് പുറപ്പെട്ട് 7.55ന് ക്യാമ്പിലേക്ക് മടങ്ങും.

അമൃത് സ്‌നാനത്തിൽ പങ്കെടുക്കുന്ന രണ്ടാമത്തെ അഖാര സംഘം ശ്രീ തപോനിധി പഞ്ചായതി ശ്രീ നിരഞ്ജനി അഖാരയും ശ്രീ പഞ്ചായതി അഖാര ആനന്ദുമാണ്. അവർ രാവിലെ 6.05ന് ക്യാമ്പിൽ നിന്ന് പുറപ്പെട്ടിരുന്നു. 7.05 ന് ഘട്ടിലെത്തിയാൽ സ്നാനത്തിനായി 40 മിനിറ്റ് ലഭിക്കും. 7.45 ന് ഘട്ടിൽ നിന്ന് പുറപ്പെടുന്ന അവർ 8.45 ന് ക്യാമ്പിലേക്ക് മടങ്ങും.

മൂന്നാമത്തെ സംഘത്തിൽ മൂന്ന് സന്യാസി അഖാരകളാണുള്ളത്. ശ്രീ പഞ്ചദഷ്‌നം ജുന അഖാര, ശ്രീ പഞ്ചദഷ്‌നം ആവാഹൻ അഖാര, ശ്രീ പഞ്ചാഗ്നി അഖാര എന്നിവരാണവർ. ഈ അഖാരകൾ രാവിലെ 7.00 മണിക്ക് ക്യാമ്പിൽ നിന്ന് പുറപ്പെട്ട് 8:00 മണിക്ക് ഘട്ടിലെത്തി സ്നാനം നടത്തും.

12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹത്തായ ആത്മീയ സംഗമമാണ് മഹാകുംഭമേള. ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യസംഗമമായ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്നതിനായി കോടിക്കണക്കിന് ഭക്തരാണ് പ്രയാ​ഗ്രാജിലേക്ക് ഒഴുകിയെത്തുന്നത്. തിരക്കുകൾ നിയന്ത്രിക്കുന്നതിനും തീർത്ഥാടകരെ സഹായിക്കുന്നതിനും സർവ്വ സന്നാഹങ്ങളും യുപി സർക്കാർ ഒരുക്കിയിട്ടുണ്ട്.

Tags: prayagrajMakar SankrantiKumbh Mela 2025Maha Kumbh Mela 2025Amrit Snan
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies