പാർശ്വഫലങ്ങളില്ലാത്ത 'പുതിന'; അടുത്തറിയാം ഈ ഔഷധ ചെടിയെ....!
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പാർശ്വഫലങ്ങളില്ലാത്ത ‘പുതിന’; അടുത്തറിയാം ഈ ഔഷധ ചെടിയെ….!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2020, 10:30 pm IST
FacebookTwitterWhatsAppTelegram

വീട്ടുമുറ്റത്തെ തുളസിയിലയോളം പ്രാധാന്യമുള്ള ഒരു ഔഷധചെടിയാണ് പുതിന. പണ്ടുമുതൽക്കേ ഏവരും ഉപയോഗിച്ചുവരുന്ന ഈ ചെടിയ്‌ക്ക് എണ്ണമറ്റ ​ഗുണങ്ങളാണുള്ളത്. ഇന്ത്യയില്‍ വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമായ പുതിനയ്‌ക്ക് ‘കര്‍പ്പൂര തുളസി’ എന്നും പേരുണ്ട്. പെപ്പര്‍മിന്റ്, പൈനാപ്പിള്‍ മിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. 100 ഗ്രാം പുതിനയില്‍ 4.80 ശതമാനം പ്രോട്ടീന്‍. 0.6 ശതമാനം കൊഴുപ്പ്, 2.00 ശതമാനം നാരുകള്‍ , 1.60 ശതമാനം ധാതു ലവണങ്ങള്‍ , 0.20 ശതമാനം കാത്സ്യം , 0.08 ശതമാനം ഫോസ്ഫറസ് , 15.06 മില്ലി ഗ്രാം ഇരുമ്പ്, 50 മില്ലിഗ്രാം വിറ്റാമിന്‍ സി, 27009 യൂണിറ്റ് ‘വിറ്റാമിന്‍ എ’ എന്നിവ അടങ്ങിയിട്ടുണ്ട്.

ഈ സവിശേഷ ചെടിയുടെ ഇലകളുടെ ദിവ്യവും വശ്യവുമായ രുചിയും സൗരഭ്യ വാസനയുമെല്ലാം വിഭവങ്ങളെ കൂടുതൽ ഉണർവാക്കി നിലനിർത്തുന്നു. പുതിന ഉപയോഗിച്ചുകൊണ്ട് നമ്മുടെ നാട്ടിൽ ചമ്മന്തികൾ, റായ്താ, പലതരം പാനീയങ്ങൾ എന്നിവ തയ്യാറാക്കാറുണ്ട്. അത്ഭുതകരമായ രോഗശാന്തി ഗുണങ്ങൾ കുടികൊള്ളുന്ന ഔഷധസസ്യങ്ങളിൽ ഒന്നായതുകൊണ്ടു തന്നെ പണ്ടുമുതൽകേ തന്നെ പുതിന ഇലകളെ ഒരു മൗത്ത് റിഫ്രെഷനറായി കണക്കാക്കി വരുന്നു. പുതിനയുടെ ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…..

  • ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതിനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ ​ഗുണം ചെയ്യും.
  • പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു. വയറുവേദനയെ ശമിപ്പിക്കാനും ദഹനക്കേട്, വയറുവീക്കം എന്നിവ കുറയ്‌ക്കാനും സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ, ഗുണങ്ങൾ പുതിനയിലുണ്ട്.
  • തലവേദനമാറാൻ പുതിനയില കഴിക്കുന്നത് ​ഗുണം ചെയ്യും.
  • പല്ലുവേദനയ്‌ക്ക് പുതിനനീര് പഞ്ഞിയില്‍ മുക്കി വെച്ചാല്‍ വേദനമാറും.
  • ഇടവിട്ടുള്ള ചുമ, ജലദോഷം, തുമ്മൽ, മൂക്കടപ്പ്, പനി എന്നിവ കുറയ്‌ക്കാൻ പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.
  • പുതിനയിലയിൽ ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.
  • ഗര്‍ഭകാലഛര്‍ദ്ദിക്ക് ചെറുനാരങ്ങാനീരും പുതീനനീരും തേനും സമം കൂട്ടി ദിവസം 3 നേരം കഴിച്ചാല്‍ (7 ദിവസം) ഛര്‍ദ്ദി ശമിക്കുന്നതാണ്. പുതീനനീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് ചെന്നിയില്‍ പുരട്ടിയാല്‍ തലവേദന മാറും.
  • പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
  • പല്ലിനെ ശുദ്ധീകരിക്കുവാന്‍ പുതിനയില കഴിക്കുന്നത് ​ഗുണം ചെയ്യും. വായ്നാറ്റത്തെ അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും ഊനിനെ ശക്തിപ്പെടുത്തുന്നതിനും പുതിനയില മികവുറ്റ ഒന്നാണ്.
  • പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശ്രദ്ധയും വൈജ്ഞാനിക പ്രവർത്തനങ്ങളും ഉത്തേജിപ്പിക്കാനാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. പുതിനയിലയിലെ സജീവ ഘടകങ്ങൾ ഓർമ്മ ശക്തിയും മാനസിക ജാഗ്രതയും മെച്ചപ്പെടുത്തി കൊണ്ട് തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
  • പുതിനയില ഇട്ട വെള്ളം ഉപയോ​ഗിച്ച് കുളിക്കുന്നത് ശരീരത്തെ അണുനശിക്കാൻ ഏറെ നല്ലതാണ്.
  • വിണ്ടുകീറിയ പാദങ്ങള്‍ കൂടുതൽ സുരക്ഷിതമാക്കാൻ പുതിനയില ഏറെ നല്ലതാണ്.
  • പുതിനയില ഉപയോഗിച്ച് വളരെക്കാലമായി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന കറുത്തപുള്ളികള്‍ മാറ്റാം. മുഖത്ത് കറുത്തപുള്ളികള്‍ ഉള്ള ഭാഗത്ത് പുതിനയില പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. പതിവായി ഉപയോഗിച്ചാല്‍ കാലക്രമേണ കറുത്തപുള്ളികള്‍ പൂര്‍ണ്ണമായും മാറികിട്ടും.

ഔഷധഗുണമുള്ള ഭക്ഷ്യവസ്തു

തക്കാളി, ഉള്ളി, കക്കരി, പുതീന, കൊത്തമല്ലിയില, വെള്ളരിക്ക എന്നിവ നുറുക്കിയതും വിനാഗിരി, ചെറുനാരങ്ങാനീര് എന്നിവയും ഉപ്പ്, പച്ചമുളകും കൂട്ടി ഉപ്പിലിട്ടത് ഉണ്ടാക്കി നിത്യേന മറ്റ് ആഹാരത്തോടൊപ്പം കഴിക്കുന്നത് ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്. ആഹാരവസ്തുക്കളിലുണ്ടാകുന്ന അണുക്കളെ ഈ അച്ചാര്‍ നശിപ്പിക്കും. ഇത് മൂത്രത്തെ വര്‍ധിപ്പിക്കുന്നതുമൂലം രക്തത്തില്‍ നിന്നും ആവശ്യമായ രാസവസ്തുക്കളെ നീക്കം ചെയ്ത് ശരീരത്തിന് പുതുജീവന്‍ നല്കുന്നു.

വേദനയോടുകൂടിയ ആര്‍ത്തവം

വയറുവേദനയ്‌ക്ക് പുതീനനീരില്‍ കുരുമുളകുപൊടിയും തേനും ചേര്‍ത്ത് കുടിച്ചാല്‍ മതി. വേദനയോടുകൂടിയ ആര്‍ത്തവം മാറാന്‍ ആര്‍ത്തവാരംഭം പ്രതീക്ഷിക്കുന്നതിന്റെ 5 ദിവസം മുമ്പ് മുതല്‍ ആര്‍ത്തവം കാണുന്ന ദിവസം വരെ പുതീനനീര് ചൂടാക്കി അല്പം മധുരവും ചേര്‍ത്ത് ദിവസവും 15 മില്ലി വീതം 3 നേരം കഴിച്ചാല്‍ തീര്‍ച്ചയായും ശമനം ലഭിക്കും.

പേന്‍ ഇല്ലാതാക്കും

നിങ്ങളുടെ തലയില്‍ പേന്‍ ഉണ്ടെന്ന് കരുതുക. പുതിന എണ്ണ ഉപയോഗിച്ച് അനായാസം ഈ പ്രശ്നത്തിന് പരിഹാരം കാണാനാകും. ആഴ്ചയില്‍ 3-4 തവണ പുതിന എണ്ണ തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഏതാനും ദിവസത്തെ ഉപയോഗം കഴിയുമ്പോള്‍ തന്നെ നിങ്ങളുടെ തലയും മുടിയും പേന്‍ മുക്തമാകും.

Tags: Health
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies