സലായുടെ ഹാട്രിക്കില്‍ ലിവര്‍പൂളിന് വിജയം; കൈയ്യടി നേടി ലീഡ്സ് യുണൈറ്റഡ്
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സലായുടെ ഹാട്രിക്കില്‍ ലിവര്‍പൂളിന് വിജയം; കൈയ്യടി നേടി ലീഡ്സ് യുണൈറ്റഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2020, 08:25 am IST
FacebookTwitterWhatsAppTelegram

ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് വിജയത്തുടക്കം. സൂപ്പര്‍ താരം മുഹമ്മദ് സലായുടെ ഹാട്രിക്കാണ് ലിവര്‍പൂളിന്റെ വിജയത്തില്‍ നിര്‍ണായകമായത്. തുടക്കക്കാരായ ലീഡ്‌സ് യുണൈറ്റിഡിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മറികടന്നത്.

സ്വന്തം തട്ടകത്തില്‍ അനായാസ ജയം തേടിയിറങ്ങിയ ക്ലോപ്പിനും സംഘത്തിനും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് ആദ്യ 15 മിനിട്ടിനുള്ളില്‍ തന്നെ മനസിലായിരുന്നു. നാലാം മിനിട്ടില്‍ ലഭിച്ച പെനാള്‍ട്ടിയിലൂടെ സലാ ലിവര്‍പൂളിന്റെ ഗോളടിക്ക് തുടക്കം കുറിച്ചെങ്കിലും 12-ാം മിനിട്ടില്‍ തന്നെ ജാക്ക് ഹാരിസണിലൂടെ ലീഡ്‌സിന്റെ മറുപടി ഗോളെത്തി. പിന്നീടങ്ങോട്ട് അടിയും തിരിച്ചടിയുമായി മത്സരം ആവേശത്തിലായി.

20-ാം മിനിട്ടില്‍ വാന്‍ഡൈക്ക് ലിവര്‍പൂളിന്റെ ലീഡ് ഉയര്‍ത്തിയെങ്കിലും 10 മിനിട്ടിനു ശേഷം വീണ്ടും ലീഡ്‌സ് സമനില പിടിച്ചു. പാട്രിക് ബാംഫോര്‍ഡാണ് ഗോള്‍ നേടിയത്. എന്നാല്‍ വെറും മൂന്ന് മിനിട്ടിനുള്ളില്‍ സലാ വീണ്ടും ഗോള്‍ നേടി ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ഇതോടെ സംഭവബഹുലമായ ആദ്യ പകുതി 3-2ന് അവസാനിച്ചു.

രണ്ടാം പകുതിയിലും ലീഡ്‌സ് ആക്രമണം തുടര്‍ന്നു. 66-ാം മിനിട്ടില്‍ ക്ലിച്ച് ലീഡ്‌സിന് വീണ്ടും സമനില സമ്മാനിച്ചു. സ്‌കോര്‍ 3-3. ഇതോടെ ലിവര്‍പൂള്‍ വിജയഗോളിനായി ശ്രമം ആരംഭിച്ചു. തുടര്‍ന്ന് 88-ാം മിനിട്ടില്‍ ലഭിച്ച പെനാള്‍ട്ടിയിലൂടെ സലാ ഹാട്രിക് തികക്കുകയും ലിവര്‍പൂളിനെ വിജയിപ്പിക്കുകയും ചെയ്തു.

ആന്‍ഫീല്‍ഡില്‍ 52 ശതമാനം സമയവും പന്ത് കൈവശം വെക്കുകയും ലിവര്‍പൂളിനെ വിറപ്പിക്കുകയും ചെയ്ത ലീഡ്‌സിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ലീഗില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ലീഡ്‌സിനു കഴിയുമെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ യൊഹാന്‍ ക്ലോപ്പ് മത്സരശേഷം പ്രതികരിച്ചു.

ShareTweetSendShare

More News from this section

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

Latest News

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉടമകൾ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ ബൈക്ക് ഇടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies