പ്രേക്ഷക മനസ്സില്‍ ഇടം കണ്ടെത്തിയ ഒരു താരം എന്നതിലുപരി ജനമനസ്സുകളില്‍ തന്റേതായ ഒരു സ്ഥാനമുറപ്പിച്ച എംപി കൂടിയാണ് സുരേഷ് ഗോപി. ജനപ്രതിനിധിയാകുന്നതിനു മുന്‍പ് തന്നെ വിഷമിക്കുന്നവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അതിന് പരിഹാരം കാണാനും കൊച്ചു കുട്ടികള്‍ മുതലുള്ള ആളുകള്‍ക്ക് തന്നെ കൊണ്ട് കഴിയും വിധം സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്ത ഒരു നടനാണ് സുരേഷ് ഗോപി.
പല താരങ്ങളും പൊതു വേദികളില്‍ വെച്ച് പല വാഗ്ദാനങ്ങളും നല്‍കുമെങ്കിലും അതില്‍ മിക്കതും പാലിക്കപ്പെടാറില്ല. എന്നാല്‍ നല്കുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആഘോഷിക്കുകയും ചെയ്യും. എന്നാല്‍ ഇതിലൊന്നും പെടാത്ത ഒരാളാണ് സുരേഷ് ഗോപി.
പൊതു വേദികളില്‍ വെച്ച് താന്‍ നല്‍കുമെന്ന് പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും പാലിച്ച ഒരു വ്യക്തി കൂടിയാണ് ഇദ്ദേഹം. സുരേഷ് ഗോപി ചെയ്യാറുള്ള മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു എംപിയും ചെയ്യുന്നില്ലെന്നും സ്വന്തം കാശു മുടക്കിയാണ് താരം ഇതെല്ലാം ചെയ്യുന്നതെന്നും ഈ കാര്യങ്ങളെല്ലാം തനിക്ക് നേരിട്ട് അറിയാമെന്നും മേജര്‍ രവി ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്താണ് ഇതൊന്നും പുറത്തു പറയാത്തത് എന്ന തന്റെ ചോദ്യത്തിന് അതൊക്കെ ആ വഴിക്ക് അങ്ങനെ നടക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മലയാള സിനിമയിലെ താരങ്ങള്‍ എല്ലാം തന്നെ നല്ല പ്രതിഫലം വാങ്ങുന്നവരാണ് എന്നാല്‍ അതില്‍ ഒരുഭാഗം ഇത്തരം നല്ല കാര്യങ്ങള്‍ക്കും മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുന്നത് കുറച്ചു പേര് മാത്രമാണ്.
Comments