ന്യൂഡല്‍ഹി: എ.ഡബ്ല്യു.എ.സി.എസ് (അഡ്വാന്‍സ്ഡ് എയര്‍ബോണ്‍ ഏര്‍ലി വാണിംഗ് ആന്റ് കണ്‍ട്രോള്‍) സംവിധാനമുള്ള യുദ്ധവിമാനങ്ങളെ പോലും തകര്‍ക്കാന്‍ കെല്‍പ്പുള്ള ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പ് 2024ഓടെ പുറത്തിറക്കാനൊരുങ്ങി ഇന്ത്യയും റഷ്യയും. വ്യോമമാര്‍ഗ്ഗമെത്തുന്ന ശത്രുക്കളുടെ ആയുധങ്ങളേയും പോര്‍ വിമാനങ്ങളേയും തകര്‍ക്കാന്‍ ഈ മിസൈലിന് അനായാസം സാധിക്കും. ബ്രഹ്മോസിന്റെ മുന്‍ പതിപ്പുകള്‍ക്ക് കടലിലോ കരയിലോ ഉള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ മാത്രമാണ് സാധിച്ചിരുന്നത്. പദ്ധതിയുടെ തുടര്‍ നീക്കങ്ങളുമായി ഇന്ത്യയും റഷ്യയും മുന്നോട്ട് നീങ്ങിക്കഴിഞ്ഞു. വായുവിന്റെ ഗതിയെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പും നിയന്ത്രണവുമെല്ലാം ഇതില്‍ സാധ്യമാണ്.
2024ഓടെ മിസൈല്‍ വിക്ഷേപണത്തിന് പൂര്‍ണ തോതില്‍ തയ്യാറാകുമെന്ന് പദ്ധതിയുടെ റഷ്യന്‍ ഡയറക്ടര്‍ അലക്‌സാണ്ടര്‍ മാക്‌സിച്ചേവ് പറഞ്ഞു. ഇന്ത്യയുടെ ഭാരം കുറഞ്ഞ യുദ്ധ വിമാനമായ തേജസ്സിനെ മിസൈലിന്റെ വാഹകനായി ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 1998ലാണ് ഇന്ത്യയും റഷ്യയും ചേര്‍ന്ന് ബ്രഹ്മോസ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പിന്നീട് വ്യത്യസ്ത തലങ്ങളില്‍ ഉപയോഗിക്കാവുന്ന ഹൈപ്പര്‍സോണിക് മിസൈലുകള്‍ വികസിപ്പിച്ച് എടുക്കുകയായിരുന്നു.















