അക്ഷയ് രാധാകൃഷ്ണൻ, ഷൈൻ ടോം ചാക്കോ, നൂറിൻ ഷെരിഫ്, തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.ബറോക് ഫിലിംസിന്റെ ബാനറിൽ ജിൻസ് തോമസ്,ദ്വാരക് ഉദയശങ്കർ എന്നിവർ ചേർന്നാണ് നിർമാണം.തൃശ്ശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിൽ പ്രണയത്തിന്റെയും ഫാന്റസിയുടെയും അകമ്പടിയോടെ ആണ് കഥ പറയുന്നത്.
ജീവൻ ലാൽ കഥയും തിരക്കഥയും നിർവഹിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രമോദ് പപ്പനാണ്. റോമ, ശ്രീജിത് രവി, കൈലാഷ്, വൈശാഖ് രാജൻ, ഫായിമം, സാജിദ് യഹിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തൃശ്ശൂരിലും പരിസരപ്രദേശത്തും ആയി ചിത്രീകരിച്ച വെള്ളേപ്പം ഉടൻ പ്രേക്ഷകരിലേക്ക് എത്തും.
നീണ്ട ഇടവേളക്ക് ശേഷം സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, ജോബ് കുര്യൻ, ഹരിശങ്കർ, ഫ്രാങ്കോ, ഹരിത ഹരീഷ്, എമ എഡ്വിൻ തുടങ്ങിയവരാണ് ഗായകർ. ക്യാമറ ഷിഹാബ് ഓങ്ങല്ലൂർ, എഡിറ്റിങ് രഞ്ജിത് ടച്റിവർ.
Comments