മടിയുള്ള കുട്ടികളെ ചുറുചുറുക്കുള്ളവരാക്കാൻ ഇതാ ചില എളുപ്പ വഴികൾ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മടിയുള്ള കുട്ടികളെ ചുറുചുറുക്കുള്ളവരാക്കാൻ ഇതാ ചില എളുപ്പ വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 06:20 pm IST
FacebookTwitterWhatsAppTelegram

കൊറോണയെ തുടർന്ന് വീട്ടിലിരിപ്പ് തുടങ്ങിയതിൽപ്പിന്നെ കുട്ടികളിൽ മടി വളരാൻ സാദ്ധ്യത ഏറെ കൂടുതലാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങി കൂട്ടുകാരോടൊത്ത് കളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികൾക്കെല്ലാം ഓൺലൈൻ ക്ലാസ്സുകളുമായി വീട്ടിൽ തന്നെ ചടഞ്ഞുകൂടിയിരിക്കേണ്ട അവസ്ഥയാണ്.

ഓടിച്ചാടി കളിച്ചു നടക്കേണ്ട പ്രായത്തിൽ വീട്ടിൽ തന്നെ ഇരിക്കുമ്പോൾ കുട്ടികളിൽ ഒരു മടുപ്പ് അനുഭവപ്പെടും. ഒന്നിനോടും താല്പര്യമില്ലായ്മ, എല്ലാത്തിനോടുമുള്ള ഒരു മടി തുടങ്ങിയ സ്വഭാവങ്ങൾ അവരിൽ ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ ആണെങ്കിലും അവരെ ചുറുചുറുക്കുള്ളവരാക്കാൻ എല്ലാ രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്.

അതിനായി അവരെ അത്യാവശ്യം വീട്ടുജോലികൾ ഏൽപ്പിക്കുക. ഭാരിച്ച ജോലികളല്ലാതെ അവർക്ക് ചെയ്യാൻ കഴിയുന്ന ജോലികളെല്ലാം കുട്ടികൾക്ക് കൊടുക്കുക. ഇത് അവരിൽ വീടിനോടുള്ള ഉത്തരവാദിത്തബോധം വളർത്താൻ സഹായിക്കും. അതുപോലെ എത്ര തിരക്കുണ്ടെങ്കിലും മാതാപിതാക്കൾ കുട്ടികൾക്കായി കുറച്ച് സമയം മാറ്റിവെക്കണം. അവരോട് വിശേഷങ്ങൾ ചോദിക്കുക, അവരുമായി പുതിയ ആശയങ്ങൾ പങ്കുവെയ്‌ക്കുക, വീട്ടിൽ തന്നെ അവരോടൊപ്പം കളിയ്‌ക്കാൻ കൂടുക. ഇത് കുട്ടികളിൽ ഒരുപാട് സന്തോഷമുണ്ടാക്കും.

പാഠ്യേതര വിഷയങ്ങൾ അല്ലാതെ കുട്ടികളുടെ മറ്റ് താല്പര്യങ്ങളും തിരിച്ചറിയാൻ ശ്രമിക്കുക. അവരുടെ കഴിവുകൾക്കും, താല്പര്യങ്ങൾക്കും പ്രോത്സാഹനം കൊടുക്കുക. ഓരോ ദിവസവും പുതിയ ആശയങ്ങൾക്കും പുതിയ പരീക്ഷണങ്ങൾക്കും അവരെ പ്രചോദിപ്പിക്കുക. സ്കൂൾ ഇല്ലെങ്കിലും കൃത്യമായ ചിട്ടയോടെ ദിവസവും കുട്ടികളെ കൊണ്ട് കാര്യങ്ങൾ ചെയ്യിപ്പിക്കുക. ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് അവരെ പറഞ്ഞു മനസിലാക്കുക. ഫോണും കംപ്യൂട്ടറുകളുമെല്ലാം ആവശ്യത്തിന് മാത്രം കൊടുക്കുക. അതിനു അടിമയാകുന്ന ഒരു സാഹചര്യം ഉണ്ടാകാതെ സൂക്ഷിക്കുക. ഓരോ കുട്ടികളും നാളത്തെ തലമുറയുടെ വാഗ്ദാനങ്ങളാണ്, ഈ ലോകത്തിനുതന്നെ മികച്ച സംഭാവനകൾ നൽകാൻ കഴിവുള്ളവർ. അതുകൊണ്ട് അവരെ മടിയന്മാരാക്കാതെ, മിടുമിടുക്കരാക്കാം.

Tags: children
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies