ആരോഗ്യം കാക്കാൻ മുളപ്പിച്ച പയർ കൊണ്ട് സൂപ്പ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോഗ്യം കാക്കാൻ മുളപ്പിച്ച പയർ കൊണ്ട് സൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 06:01 pm IST
FacebookTwitterWhatsAppTelegram

പ്രോട്ടീന്‍, അയണ്‍ അടക്കം ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് പയറുവര്‍ഗങ്ങള്‍. പ്രത്യേകിച്ചും മുളപ്പിച്ച പയറുകള്‍ കഴിക്കുന്നത് ആരോഗ്യത്തിനു ഏറ്റവും നല്ലതാണ്. മാംസാഹാരം കഴിക്കാത്തവര്‍ക്ക് പ്രോട്ടീന്‍ കുറവ് നികത്താന്‍ പയറുവര്‍ഗങ്ങള്‍ ഏറെ സഹായിക്കുന്നു.  ഏറ്റവും ഗുണകരമാണ് ചെറുപയര്‍ കഴിക്കുന്നത്. ചെറുപയര്‍ പലതരത്തില്‍ നമ്മള്‍ ഉപയോഗിക്കുന്നു. മുളപ്പിച്ചും പുഴുങ്ങിയും തോരനാക്കിയും നമ്മുടെ ആഹാരശീലങ്ങളില്‍ ചെറുപയറിനെ നാം ഉള്‍പ്പെടുത്തുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ഗുണമുള്ളതാണ് മുളപ്പിച്ച ചെറുപയര്‍ സൂപ്പ്. ഇത് ഒരു മാസം തുടര്‍ച്ചയായി കഴിക്കുകയാണെങ്കില്‍ ശരീരത്തിന് ആരോഗ്യപരമായ ഒരുപാട് ഗുണങ്ങള്‍ ലഭിക്കുന്നു. പല അസുഖങ്ങളെയും നമ്മളില്‍ നിന്നും അകറ്റാന്‍ ഇതിനാല്‍ സാധിക്കുന്നു.

100 ഗ്രാം ചെറുപയറില്‍ 330 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത് ഇത് കഴിക്കുന്നതിലൂടെ തടി കുറയ്കാന്‍ സാധിക്കുന്നു. രക്ത ധമനികളില്‍ അടങ്ങിയ കൊഴുപ്പിനെ ഇല്ലാതാക്കി ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു.  കൂടാതെ ഫ്രീ-റാഡിക്കലുകളെ പുറന്തള്ളാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി എന്നിവ ചെറുപയറില്‍ അടങ്ങിയിരിക്കുന്നു. രാഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹ രോഗികള്‍ക്കും ഏറെ ഉത്തമമാണ് ചെറുപയര്‍. ഇനി ആരോഗ്യ പൂര്‍ണമായ മുളപ്പിച്ച ചെറുപയര്‍ സൂപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഇതിനായി മുളപ്പിച്ചെടുത്ത ചെറുപയര്‍ കുക്കറിലിട്ട് വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. അതിനു ശേഷം ഇത് നന്നായി ഉടച്ച് അരിച്ചെടുക്കുക. ഒരു പാന്‍ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂണ്‍ ബട്ടര്‍ ഇട്ട് കൊടുക്കുക. ശേഷം അതിലേക്ക് ജീരകവും വലിയ ഉള്ളിയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ഊറ്റി വെച്ച ചെറുപയര്‍ വെള്ളവും ചേര്‍ക്കുക. ഇത് നന്നായി തിളച്ചുവരുമ്പോള്‍ ഇതിലേക്ക് കുരുമുളകു പൊടിയും ഉപ്പും ചേര്‍ത്ത് കൊടുക്കുക. നന്നായി തിളപ്പിച്ച് കുറുക്കിയെടുത്ത ശേഷം ഇളം ചൂടോടെ കഴിക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിയ്‌ക്കാവുന്ന ഒന്നാണ് ചെറുപയര്‍ സൂപ്പ്. കുട്ടികളുടെ ബുദ്ധി വികാസത്തിനും ഇത് ഏറെ സഹായകമാണ്. വീട്ടില്‍ എളുപ്പം ഉണ്ടാക്കാവുന്ന ഈ ചെറുപയര്‍ സൂപ്പര്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies