തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയായിരുന്നു ആശംസ നേർന്നത് . ‘ പ്രധാനമന്ത്രി നരേന്ദ്രമോദിജിയ്ക്ക് ജന്മദിനത്തിൽ നല്ല ആരോഗ്യവും സന്തോഷവും നേരുന്നു , ആശംസകൾ – പിണറായി കുറിച്ചു.
പ്രധാനമന്ത്രിയുടെ 70-)0 പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയ ഭേദമന്യേ നിരവധി പ്രമുഖരാണ് ആശംസകളുമായി രംഗത്തെത്തിയത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ചലച്ചിത്ര താരം മഹേഷ് ബാബു, ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നിരുന്നു.
Comments