ന്യൂഡല്‍ഹി: പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഡിജിറ്റല്‍ വാലറ്റ് ആപ്ലിക്കേഷന്‍ പേടിഎം പ്ലേസ്റ്റോറില്‍ തിരിച്ചെത്തി. ട്വിറ്ററിലൂടെ പേടിഎം അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അപ്ഡേറ്റ് ആന്‍ഡ് വീ ആര് ബാക്ക് എന്നായിരുന്നു പേടിഎം ട്വിറ്ററില്‍ കുറിച്ചിരുന്നത്.
പേടിഎം അടുത്തിടെ ഉള്‍പ്പെടുത്തിയ ഫാന്റസി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ പോളിസിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആപ്ലിക്കേഷന്‍ നീക്കം ചെയ്തത്. പ്ലേസ്റ്റോറില്‍ നിന്നും നീക്കിയെങ്കിലും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പേടിഎമ്മിന്റെ ആപ്ലിക്കേഷന്‍ ലഭ്യമായിരുന്നു.
പ്രശ്നം പരിഹരിച്ചതെങ്ങനെയാണെന്ന കാര്യം പേടിഎം വ്യക്തമാക്കിയിട്ടില്ല. പേടിഎം ആപ്പിനുള്ളിലെ ഫാന്റസി സ്പോര്‍ട്ട്സ് എന്ന സേവനമാണ് പ്ലേ സ്റ്റോറിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്നത്. പേടിഎം ഫസ്റ്റ് ഗെയിംസ് എന്ന പേരില്‍ പ്രത്യേക ആപ്ലിക്കേഷനും പ്ലേ സ്റ്റോറിലുണ്ടായിരുന്നു. ഇതും പ്ലേ സ്റ്റോറില്‍ നിന്നും നീക്കിയിരുന്നു.
Comments