ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2026, 07:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പശ്ചിമ ബംഗാള്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാണ, മഹാരാഷ്‌ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണം, സ്വര്‍ണം, നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പിടിച്ചെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തി അനധികൃതമായി കടന്നെത്തുന്ന ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്ക് വ്യാജ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി എന്നിവ ഒരുക്കി ഇന്ത്യന്‍ പൗരന്മാരായി മാറാന്‍ സഹായിക്കുന്ന സംഘടിത ശൃംഖലയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇഡി കണ്ടെത്തി. വ്യാജ രേഖകളുടെ സഹായത്തോടെ ഇവര്‍ വിവിധ നഗരങ്ങളില്‍ സ്ഥിരതാമസമാക്കുകയും പിന്നീട് ഇന്ത്യന്‍ പാസ്പോര്‍ട്ട് കരസ്ഥമാക്കി വിദേശത്തേക്ക് യാത്ര ചെയ്യുകയും ചെയ്തിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

ശൃംഖലയിലെ പ്രധാന കണ്ണിയായ ബാങ്ക് ഏജന്റ് അബ്ദുള്‍ അവ്വാല്‍, സാധാരണക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ വിരലടയാളം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതായും ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളാണ് കള്ളപ്പണം വെളുപ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും ഉപയോഗിച്ചിരുന്നത്. എഫ്.സി.ആര്‍.എ വഴിയെത്തിയ വിദേശ ഫണ്ടുകള്‍ സണ്‍ ഷൈന്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഉള്‍പ്പെടെയുള്ള ട്രസ്റ്റുകള്‍ വഴി വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റി വെളുപ്പിച്ചിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ 20,000 രൂപയില്‍ താഴെയുള്ള ചെറിയ തുകകളായി പണം പിന്‍വലിക്കുന്ന രീതിയാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്. പ്രധാന പ്രതികളില്‍ ഒരാളായ ആദില്‍-ഉര്‍-റഹ്‌മാന്‍ അഷ്റഫി എന്ന ബംഗ്ലാദേശി പൗരന്‍ വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് പശ്ചിമ ബംഗാളില്‍ താമസിക്കുകയും വിദേശയാത്രകള്‍ നടത്തുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി.

മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിലും ഈ ശൃംഖലയ്‌ക്ക് പങ്കുണ്ടെന്ന് ഇഡി കണ്ടെത്തി. ഒരു ബംഗ്ലാദേശി യുവതിയെ അനധികൃതമായി ഇന്ത്യയിലെത്തിച്ച് വ്യാജ ആധാര്‍ കാര്‍ഡ് നല്‍കി ഒരാള്‍ക്ക് വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

റെയ്ഡിനിടെ പശ്ചിമ ബംഗാളിലെ ഒരു സെമിനാരിയില്‍ നിന്ന് 40 ലക്ഷം രൂപയും സ്വര്‍ണ നാണയങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായ താനിയ മൊണ്ടാല്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴികളും പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളും അടിസ്ഥാനമാക്കി ഈ മാഫിയയുടെ അന്തര്‍ദേശീയ ബന്ധങ്ങള്‍ ഉള്‍പ്പെടെ ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Tags: ed exposesmulti state human traffickingidentity fraud syndicate
ShareTweetSendShare

More News from this section

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

Latest News

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies