ശൈലപുത്രി ദേവിയായി നിത്യ മേനോൻ എത്തുന്ന "ഗമനം "
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ശൈലപുത്രി ദേവിയായി നിത്യ മേനോൻ എത്തുന്ന “ഗമനം “

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2020, 10:06 pm IST
FacebookTwitterWhatsAppTelegram

ഉറുമി , ഉസ്താദ് ഹോട്ടൽ , പ്രാണ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നിത്യ മേനോൻ മറ്റൊരു വ്യത്യസ്ത ചിത്രവുമായി വീണ്ടും എത്തുന്നു . ഗമനം എന്ന ബഹുഭാഷാ ചിത്രത്തിൽ ശൈലപുത്രി ദേവി എന്ന പാട്ടുകാരി ആയിട്ടാണ് നിത്യ മേനോൻ വീണ്ടും എത്തുന്നത് . ചിത്രത്തിൽ നിത്യ മേനോനൊപ്പം ശ്രിയ ശരണും പ്രധാന വേഷത്തിൽ എത്തുന്നു .സംസാര ശേഷിയില്ലാത്ത വ്യക്തിയായിട്ടാണ് ശ്രിയ ശരൺ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് .

ചിത്രത്തിന്റെ പോസ്റ്റർ തെലുങ്കു നടനായ ശർവാനന്ദ് സെപ്റ്റംബർ പതിനെട്ടാം തീയതി പുറത്തിറക്കി . നിത്യ മേനോൻ മഞ്ഞ സാരിയും പച്ച എംബ്രോയിഡറി ചെയ്ത ബ്ലൗസും അണിഞ്ഞു ഒരു വേദിയിൽ കർണാട്ടിക് സംഗീതം ആലപിക്കുന്നതായിട്ടാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത് . കുറച്ചു ദിവസങ്ങൾക്ക് മുൻപ് പരമ്പരാഗത രീതിയിൽ ചുവന്ന സാരി ധരിച്ച ശ്രിയ ശരണിന്റെ ചിത്രവുമായി ഗമനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കുകയുണ്ടായി .

പുതുമുഖം ആയ സുജന റാവുവാണ് ചിത്രത്തിന്റെ സംവിധായകൻ . അദ്ദേഹം തന്നെയാണ് ചിത്രത്തിനു കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് . യഥാർത്ഥ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ പ്രമേയം .ചിത്രത്തിന് വേണ്ടി സംഭാഷണം എഴുതുന്നത് എഴുത്തുകാരനായ സായ് മാധവ് ബുറ ആണ് .ഇളയരാജയാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത് . ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശേഖർ വി എസ് ആണ് .

രമേശ് കരുതുരി, വെങ്കി പുഷദാപു, ജ്ഞാന ശേഖർ വി.എസ് എന്നിവർ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് .ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുവാനാണ് നിശ്ചയിച്ചിരിക്കുന്നത് .

ഗമനം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതായും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണെന്നും സിനിമയുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുകയുണ്ടായി .

 

 

Tags: Nithya Menon
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies