പത്തനംതിട്ടയുടെ പച്ചപ്പിലേക്ക് ഇനി യാത്ര തുടരാം; നീണ്ട ഇടവേളയ്ക്ക് ശേഷം ഗവി വീണ്ടും തുറക്കുന്നു
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

പത്തനംതിട്ടയുടെ പച്ചപ്പിലേക്ക് ഇനി യാത്ര തുടരാം; നീണ്ട ഇടവേളയ്‌ക്ക് ശേഷം ഗവി വീണ്ടും തുറക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2020, 11:58 am IST
FacebookTwitterWhatsAppTelegram

വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി. വനങ്ങളാൽ സമ്പന്നമാർന്ന ഗവിയിൽ പച്ചപ്പിന്റെ തണുപ്പും, പ്രകൃതിയുടെ മനോഹാരിതയുമാണ് പ്രധാന ആകർഷണം. സമുദ്രനിരപ്പില്‍ നിന്നും 3400 അടിയോളം ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ പെരിയാര്‍ കടുവ സങ്കേത്തില്‍പ്പെടുന്ന പ്രദേശത്ത് പകുതിയിലേറെ കാടുകളാണ്. ആന, കടുവ, പുലി തുടങ്ങിയ മൃഗങ്ങളും കാട്ടിലുണ്ട്. അതുകൊണ്ടു തന്നെ ധാരാളം നിയന്ത്രണങ്ങൾ ഗവി യാത്രയ്‌ക്കിടയിൽ സ്വാഭാവികമാണ്.

മഞ്ഞുമൂടിയ കാനനഭംഗി ആസ്വദിക്കാൻ ഒട്ടേറെ ആളുകൾ ഗവി സന്ദർശിക്കാറുണ്ട്. എന്നാൽ കൊറോണ  വ്യാപനത്തെ തുടർന്ന് ആറ് മാസമായി ഗവിയും അടച്ചിട്ടിരിക്കുകയായിരുന്നു.  വരും ദിവസങ്ങളിൽ കൊറോണ  മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് ഗവി വിനോദ സഞ്ചാരികൾക്കായി തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്ന മുപ്പത് വാഹങ്ങൾക്ക് മാത്രമേ   ഒരു ദിവസം ഗവിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. അതുപോലെ കുട്ടികൾക്കും, 65 വയസിനു മുകളിൽ ഉള്ളവർക്കും പ്രവേശനം ഉണ്ടാകില്ല.

നിലവിൽ ഗവിയിലേക്ക് എത്തിച്ചേരേണ്ട റോഡുകളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കനത്ത മഴയിലും റോഡുകൾ കുറച്ചൊക്കെ തകർന്നിട്ടുണ്ട്. അതിനാൽ റോഡുകളുടെ അറ്റകുറ്റ പണികളെല്ലാം തീർത്തിട്ടായിരിക്കും വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുക. വനം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും മരാമത്ത് വിഭാഗവും ചേർന്ന് ചർച്ച നടത്തിയ ശേഷമാണ് കൃത്യമായ പ്രവേശന തിയതി നിശ്ചയിക്കുക. എങ്കിൽപ്പോലും വരുന്ന ആഴ്ചകളിൽ തന്നെ ഗവി പുനരാരംഭിക്കും എന്നാണ് അധികൃതർ പറയുന്നത്.

ഗവിയിലെ കാലാവസ്ഥയും, വന്യമൃഗങ്ങളും വിനോദ സഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്. പ്രതിദിനം ശരാശരി 200 ലധികം ആളുകൾ ഗവിയിൽ വരാറുണ്ടായിരുന്നു. കൊറോണ  നിയന്ത്രങ്ങളിൽ ഇളവ് വന്നതുകൊണ്ട് വീണ്ടും സഞ്ചാരികൾ ഗവിയിലേക്ക് എത്തിച്ചേരും എന്നുതന്നെയാണ് ഇവിടുത്തുകാരുടെ പ്രതീക്ഷ.

ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies