കൊച്ചി : എറണാകുളത്ത് പാറമടയിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. മലയാറ്റൂരിനടുത്ത് പാറമടയിലാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരും വിവിധ ഭാഷാ തൊഴിലാളികളാണ്. പുലർച്ചെ മൂന്നരയോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്നു.
തമിഴ്നാട് സേലം സ്വദേശിയായ പെരിയാന്നൻ ലെച്ചുമാനനാണ് അപകടത്തിൽ മരിവരിൽ ഒരാൾ. കർണാടക ചാമരാജനഗർ സ്വദേശി ധനബാലൻ ആണ് മരിച്ച മറ്റൊരാൾ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments