ലക്നൗ : അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കും,ഡോക്ടർമാർക്കും നിർബന്ധിത വിരമിക്കൽ നൽകാനുള്ള നീക്കങ്ങൾ ആരംഭിച്ച് യോഗി സർക്കാർ . ഇതിനായി അഴിമതിക്കാരും, ഉത്തരവാദിത്തമില്ലാത്തവരുമായ ജീവനക്കാരുടെ റിപ്പോർട്ട് തയ്യാറാക്കാൻ വകുപ്പുകൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.
ഈ റിപ്പോർട്ട് അനുസരിച്ച് 2020 മാർച്ച് 31 ന് 50 വയസ്സ് പൂർത്തിയാക്കിയ കോൺസ്റ്റബിൾ മുതൽ ഇൻസ്പെക്ടർ റാങ്ക് വരെയുള്ള പൊലീസുകാരുടെ വിശദാംശങ്ങൾ പൊലീസ് ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്.
സംസ്ഥാനത്തെ അഴിമതിക്കാരായ ജീവനക്കാരെ നികുതിപ്പണത്തിലൂടെ ശമ്പളം നൽകി മുന്നോട്ട് കൊണ്ടുപോകില്ലെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു . സ്വന്തം കടമകളോട് സത്യസന്ധത പുലർത്താത്തവരെ പോലീസ് വകുപ്പിൽ ആവശ്യമില്ലെന്ന് അദ്ദേഹം നേരത്തെ അറിയിപ്പ് നൽകിയിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം
Comments