ബീജിംഗ്: അമേരിക്കയ്ക്കെതിരെ പൊതുജന വികാരം ആളിക്കത്തിക്കാന്‍ പ്രചരണങ്ങളു മായി ബീജിംഗ് ഭരണകൂടം. അമേരിക്ക തങ്ങളെ ആക്രമിക്കാന്‍ പടയൊരുക്കം നടത്തുന്നതും അത് മുന്‍കൂട്ടിക്കണ്ട് പ്രത്യാക്രമണം നടത്തുന്നതുമായ സിനിമയാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രധാന നഗരങ്ങളിലെ ചത്വരങ്ങളിലെ എല്‍.ഇ.ഡി സ്ക്രീനുകളിലാണ് സിനിമാ പ്രദര്‍ശനം. അമേരിക്കയുടെ പെസഫിക്കിലെ സൈനിക കേന്ദ്രമായ ഡീഗോ ഗാര്‍ഷ്യയ്ക്ക് സമാനമായ സൈനിക കേന്ദ്രങ്ങള്‍ ചൈനയുടെ പോര്‍വിമാനങ്ങള്‍ ബോംബിട്ട് നശിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രചാരണ വീഡിയോ ഇതിവൃത്തം.
എന്നാല്‍ ചൈന സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്നതെല്ലാം ഹോളിവുഡിലെ അമേരിക്കന്‍ നിര്‍മ്മിത സിനിമകളുടെ ദൃശ്യങ്ങളാണെന്നതാണ് വിരോധാഭാസം. എല്ലാ വീഡിയോ കളിലും ഹോളിവുഡിലെ സംഘട്ടനങ്ങളും കൂട്ടിച്ചേര്‍ത്താണ് ചൈനക്കാരുടെ മനസ്സിളക്കാന്‍ നോക്കുന്നത്. ഹോളീവുഡിലെ സൂപ്പര്‍ഹിറ്റുകളായ ട്രാന്‍സ്ഫോമേഴ്സ്, ദ റോക്ക് എന്നീ ചിത്രങ്ങളുടെ ക്ലിപ്പുകളാണ് ചൈന വീഡിയോവില്‍ ചേര്‍ത്തിരിക്കുന്നത്.
ചൈനയുടെ വീഡിയോ ആപ്പായ വീയിബോയിലൂടെ 40 ലക്ഷം പേരാണ് വീഡിയോ കണ്ടത് . എന്നാല്‍ ട്രോളുകളിറക്കി ചൈനയ്ക്ക് നൽകിയ മറുപടിയും സമൂഹമാദ്ധ്യമങ്ങൾ ആഘോഷിക്കുകയാണ്. ചൈന സ്വന്തമെന്ന് കാണിക്കുന്ന വിമാനങ്ങള്‍ അമേരിക്കയുടേതാണെന്നും മിസൈലുകള്‍ സിനിമയില്‍ കാണിക്കുന്നതാണെന്നും ട്രോളുകളിൽ അവര്‍ തെളിവുസഹിതം പുറത്തുവിട്ടത് ചൈനയ്ക്ക് വലിയ നാണക്കേടായി . സ്വന്തം രാജ്യത്തിന്റെ മികവ് കാണിക്കാന്‍ വല്ലവരുടേയും മിസൈലുകളും വിമാനങ്ങളും വേണ്ടിയിരുന്നോ എന്ന ചോദ്യമാണ് ട്രോളുകളിലൂടെ ഉയരുന്നത്.
Comments