ന്യൂഡൽഹി : ഐക്യരാഷ്ട്ര സംഘടന ആത്മവിശ്വാസ പ്രതിസന്ധി നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . സമഗ്രമായ മാറ്റം വേണമെന്നാണ് ലോകം ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. യുഎന്നിന്റെ 75–)0 വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ വീഡിയോ കോൺഫറൻസിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രാജ്യങ്ങളുമായും ഒരുമിച്ച് പ്രവർത്തിക്കുവാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. യുഎൻ നമ്മുടെ ലോകം കൂടുതൽ മികച്ചതാക്കി. പരസ്പരബന്ധിതമായ ഇന്നത്തെക്കാലത്ത് ബഹുരാഷ്ട്രവാദം അനിവാര്യമാണ് . മാനുഷിക ക്ഷേമവും പുതിയ വെല്ലുവിളികളെ നേരിടാൻ പ്രാപ്തിയുമുള്ള പരിഷ്കരണമാണ് ഇനി ഐക്യരാഷ്ട്ര സംഘടനയിൽ നടപ്പിലാക്കേണ്ടത്.
ഐക്യരാഷ്ട്ര സഭയുടെ പ്രമാണ പത്രത്തില്‍ പ്രതിഫലിച്ചത് സമസ്ത സൃഷ്ടിജാലങ്ങളെയും ഏക കുടുംബമായി കാണുന്ന വസുധൈവക കുടുംബം എന്ന ഇന്ത്യയുടെ തത്വശാസ്ത്രമാണ്.
ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങള്ക്കിടയില് സമാധാനത്തിനും വികസനത്തിനും വേണ്ടി ജീവന് ത്യജിച്ച ധീര രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ലോകം കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു .
എന്നാൽ സമഗ്രമായ പരിഷ്കാരങ്ങള്‍ ഇല്ലാത്തതിനാൽ സഭ വിശ്വാസ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. സഭയുടെ പഴയ ഘടനകൊണ്ട് ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കുകയുമില്ല.യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ബഹുമുഖമായ പരിഷ്കരണം ലോകത്തിന് ആവശ്യമാണെന്നും മോദി പറഞ്ഞു.
Comments