ലോക മുള ദിനത്തോടനുബന്ധിച്ച് പ്രാദേശികമായി കൃഷി ചെയ്യുന്ന മുളകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ത്രിപുരയിൽ മുള കൊണ്ടുള്ള കുക്കീസ് വിപണിയിലെത്തിക്കുകയുണ്ടായി .
മുള കൊണ്ടുള്ള കുക്കികൾ ഭാരതത്തിന്റെ വടക്കുകിഴക്കൻ മേഖലകളിൽ സുപരിചിതമാണ് . എന്നാൽ മറ്റു പ്രദേശങ്ങളിൽ ഇവയെകുറിച്ചുള്ള അറിവ് ആർക്കും തന്നെ കാണാൻ സാധ്യത ഇല്ല . ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് , ചടങ്ങിനോട് അനുബന്ധിച്ചുള്ള പ്രഭാഷണത്തിൽ മുള കൊണ്ടുള്ള കുക്കികൾ പ്രകൃതിദത്ത വിഭവമായതിനാൽ ആരോഗ്യപ്രദവും പോഷകഗുണം നിറഞ്ഞതുമാണെന്ന് പറയുകയുണ്ടായി .
രോഗപ്രതിരോധ ശേഷി ഏറ്റവും അനിവാര്യമായ ഈ സമയത്ത് ,രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള, മിതമായ വിലക്ക് ലഭ്യമാകുന്ന മുള കൊണ്ടുള്ള കുക്കികൾ വിപണിയിൽ എത്തുമ്പോൾ , ഈ പ്രദേശത്തെ മുള കൃഷിക്ക് വൻ പ്രോത്സാഹനവും ജനപ്രീതിയും ആയിരിക്കും ലഭിക്കാൻ പോകുന്നത് .
“മുളി ” എന്നറിയപ്പെടുന്ന നേർത്തതും മധുരവുമുള്ള മുളയുടെ ഭാഗം കൊണ്ടാണ് കുക്കികൾ ഉണ്ടാക്കുന്നത് . മുള നന്നായി ചതക്കുകയും ഉല്പന്നമായി മാറ്റിയെടുക്കുവാനുള്ള പ്രക്രിയകൾക്കും ശേഷമാണു കുക്കീസ് ഉണ്ടാക്കുന്ന മറ്റു ചേരുവകളുമായി ഇവ ചേർക്കുന്നത് . ത്രിപുരയിൽ കാണപ്പെടുന്ന പ്രത്യേക വിഭാഗമായ ഈ മുളയെ പ്രാദേശിക വിഭവമായി കണക്കാക്കുന്നതിനാൽ ഇവ കറികളിലും സൂപ്പുകളിലും മറ്റും ഉപയോഗിച്ച് പോരുന്നു .
മുള കൊണ്ടുണ്ടാക്കുന്ന ഈ കുക്കികൾ രുചികരം ആണെന്ന് മാത്രമല്ല വളരെയധികം പോഷകഗുണം ഉള്ളതുമാണ് . മുളി എന്നറിയപ്പെടുന്ന ഈ മുളയിൽ ധാരാളം പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, ഭക്ഷണ നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു കൂടാതെ കൊഴുപ്പിന്റെ അംശം ഇതിൽ കുറവുമാണ് .
ത്രിപുരയിലെ ബാംബൂ & കെയ്ൻ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ബിസിഡിഐ) കണ്ടുപിടിത്തമാണ് മുള കൊണ്ടുള്ള കുക്കികൾ .
Comments