കൊളംബോ: ശ്രീലങ്കയിലെ പ്രസിഡന്റിന്റെ അധികാരം കൂട്ടുന്നതിനുള്ള ബില്ല് പാര്‍ലമെന്റില്‍. പ്രസിഡന്റ് ഗോതാബയ രജപക്സേയുടെ നേതൃത്വത്തിലുള്ള ഭരണപക്ഷമാണ് ബില്ല് അവതരിപ്പിച്ചത്. പ്രസിഡന്റിന് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം നല്കുന്ന ബില്ലാണ് അവതരിപ്പിച്ചത്. ഒപ്പം കോടതിയ്ക്ക് പ്രസിഡന്റിനെതിരെ നടപടി എടുക്കാന്‍ പറ്റാത്ത തരം നിയമ പരിരക്ഷയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
ശ്രീലങ്കയുടെ ഭരണഘടനാ സംബന്ധമായ 20-ാം ഭേദഗതിബില്ലാണ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയാണ് ബില്ല് പാസ്സാകാന്‍ സാധാരണ എടുക്കുന്ന സമയം. പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തിരിക്കുകയാണ്. പ്രസിഡന്റ് ഏകാധിപതിയായി മാറാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. നിയമപരമായ കാര്യത്തില്‍ എല്ലാ പൗരന്മാര്ക്കും തുല്യനീതി എന്നതും അട്ടിമറിയ്ക്കപ്പെടുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മുന്‍ സൈനിക മേധാവിയും നിലവിലെ പ്രധാനമന്ത്രി മഹിന്ദ രജപക്സേയുടെ സഹോദരനാണ് ഗോതാബയ രജപക്സെ.
Comments