ഭാരതത്തിലെ ഏറ്റവും പുരാതനമായ മുണ്ടേശ്വരി ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ഭാരതത്തിലെ ഏറ്റവും പുരാതനമായ മുണ്ടേശ്വരി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2020, 12:52 pm IST
FacebookTwitterWhatsAppTelegram

പരമശിവനും,  ശക്തിയും കുടികൊള്ളുന്ന മുണ്ടേശ്വരി ക്ഷേത്രം ഇപ്പോഴും പൂജാദികർമ്മങ്ങൾ നടക്കുന്ന ഭാരതത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രമായിട്ടാണ് കരുതപ്പെടുന്നത് . ബീഹാറിലെ കൈമൂർ ജില്ലയിലുള്ള  കൗര എന്ന പ്രദേശത്താണ് മുണ്ടേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .

ബി സി മൂന്ന് – നാല് കാലഘട്ടങ്ങളിൽ പണികഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രത്തിലെ ആദ്യ പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതായിരുന്നു . കാലങ്ങൾ കഴിഞ്ഞപ്പോൾ മഹാവിഷ്ണുവിന്റെ വിഗ്രഹം കാണാതാവുകയും , ഏഴാം നൂറ്റാണ്ടിൽ ശിവഭക്തന്മാരുടെ പ്രാമുഖ്യത്തിൽ പരമശിവനെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് ചരിത്രരേഖകൾ പറയുന്നത് .

1915 മുതൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിൽ ഉള്ള ക്ഷേത്രത്തിന്റെ ഐതിഹ്യം ഇപ്രകാരമാണ് .പ്രാദേശികമായിട്ടുള്ള നാടോടിക്കഥകൾ പ്രകാരം മഹിഷാസുരൻ എന്ന മഹാ രാക്ഷസന്റെ സഹോദരന്മാരായ ചന്ദയും മുണ്ടയും ആയിരുന്നു ഈ പ്രദേശത്തെ ഭരണാധികാരികൾ എന്നും ഇതിൽ ചന്ദ മുണ്ടേശ്വരി ഭവാനി ക്ഷേത്രവും , മുണ്ട ചൈനപുരിൽ ചണ്ഡേശ്വരി ക്ഷേത്രവും പണി കഴിപ്പിച്ചു എന്നുമാണ് പറയപ്പെടുന്നത് .

ബീഹാറിലെ പ്രശസ്തമായ ക്ഷേത്ര വാസ്തുവിദ്യ ആയ നാഗരാജ  ശൈലിയിൽ ആണ് അഷ്ടഭുജാകൃതിയിലുള്ള ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത് .ക്ഷേത്രത്തിന്റെ നാലു വശങ്ങളിൽ വാതിലുകളും ജനാലകളും മറ്റു നാല് വശങ്ങളിൽ ചെറിയ വിഗ്രഹങ്ങൾ സ്ഥാപിക്കാനുള്ള സ്ഥലവുമുണ്ട് .ക്ഷേത്രഗോപുരം നശിപ്പിക്കപ്പെട്ടതിനാൽ വീണ്ടും നിർമ്മിക്കേണ്ടതായി വന്നു .

ക്ഷേത്രത്തിന്റെ അകത്തളങ്ങൾ കൊത്തുപണികളാൽ സമ്പന്നമാണ് . ഗംഗ ദേവിയുടെയും , യമുന ദേവിയുടെയും മറ്റ് ദേവീദേവന്മാരുടെ രൂപങ്ങൾ കൊണ്ട് സമൃദ്ധമാണ് ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ ഉള്ള വാതിൽ പാളികൾ . എരുമ പുറത്തിരിക്കുന്ന പത്തു കൈകളുള്ള മുണ്ടേശ്വരി ദേവിയുടെ വിഗ്രഹമാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ക്ഷേത്രത്തിൽ ഉപദേവതകളായി വിഷ്ണു , ഗണപതി , സൂര്യ ഭഗവാൻ എന്നിവരുമുണ്ട് .

രാമനവമിയും , ശിവരാത്രിയും , നവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ .

ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies