കണ്ണൂര്‍ : കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം തകര്‍ന്ന് വീണു. രണ്ട് പേർക്ക് പരിക്ക്.
അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിന് കീഴില്‍ കണ്ണാടിവെളിച്ചത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടമാണ് തകര്‍ന്നു വീണത്. ബീമിന്റെ നിർമ്മാണം നടക്കുന്നതിനിടയിലാണ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണത്.
ആഗസ്റ്റ് മൂന്നിനാണ് അഞ്ചരക്കണ്ടി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. ഇതിന്റെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.
ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണത്തില്‍ അഴിമതിയുണ്ടെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments