ലക്നൗ ; സംസ്ഥാനത്ത് വർധിച്ചു വരുന്ന ലൗ ജിഹാദിൽ എസ് ഡി പി ഐ , സിമി സംഘടനകൾക്കുള്ള പങ്ക് അന്വേഷിക്കാൻ നിർദേശം നൽകി യോഗി സർക്കാർ. കാൺ പൂർ, ലക്നൗ ഭാഗങ്ങളിൽ നിന്ന് നിരവധി പെൺകുട്ടികളാണ് ഇത്തരത്തിൽ മതപരിവർത്തനത്തിനിരയായത് .
മടങ്ങി വരണമെന്ന് പറഞ്ഞ യുവതികളിൽ പലരും കൊല്ലപ്പെട്ടു . അടുത്തിടെ പ്രശസ്തയായ മോഡൽ അടക്കം ഇത്തരത്തിൽ കൊല്ലപ്പെട്ടിരുന്നു . തുടർന്നാണ് സംസ്ഥാനത്ത് ലൗ ജിഹാദ് മാത്രം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത് .
പോപ്പുലർ ഫ്രണ്ട് , സിമി എന്നീ സംഘടനകളിലൂടെ പാകിസ്താനും ഇന്ത്യയിലേയ്ക്ക് പണമെത്തിക്കുന്നതായി അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിരുന്നു . രാജ്യത്ത് കലാപം നടത്തുന്നതിനു പുറമേ ഇത്തരത്തിൽ ആസൂത്രിത മതപരിവർത്തനത്തിനും ഈ പണം ഉപയോഗപ്പെടുത്തുന്നതായി അന്വേഷണത്തിൽ സൂചന ലഭിച്ചിരുന്നു.
എട്ടംഗ സംഘമാണ് ലൗ ജിഹാദിനെ കുറിച്ച് അന്വേഷിക്കുക . കഴിഞ്ഞ ദിവസം ഇത്തരത്തിൽ മതപരിവർത്തനം ചെയ്യാൻ സഹായിക്കുന്നവരെയും പിടികൂടാൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.
Comments