ലക്നൗ : ഹത്രാസ് പീഡനക്കേസ് പ്രതികൾക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം . സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്ക് തക്ക ശിക്ഷ ഉറപ്പാക്കണമെന്നും , അന്വേഷണം ഊർജ്ജിതമാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചതായി യോഗി ആദിത്യനാഥ് പറഞ്ഞു.
സംഭവത്തില്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കി. ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക. ആഭ്യന്തര സെക്രട്ടറി ഭഗവാന് സ്വരൂപ്, പൊലീസ് ഉദ്യോഗസ്ഥരായ ഡിഐജി ചന്ദ്ര പ്രകാശ്, പി എ സി കമാന്‍ഡന്‍ഡ് പൂനം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ തുടര്‍വിചാരണകള്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നടത്തണമെന്നും യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിട്ടുണ്ട്.
Comments