തിരുവനന്തപുരം : ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ. സംഭവത്തിൽ സ്വമേധയാ അന്വേഷണം ആരംഭിച്ച സിബിഐ നടപടിയെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ എ.ജി സി.പി സുധാകര പ്രസാദിനോട് നിയമോപദേശം തേടിയിരുന്നതായാണ് വിവരം.
മന്ത്രിസഭയിലാണ് സിബിഐക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അന്വേഷണത്തിനെതിരെ കോടതിയിൽ ഉടൻ ഹർജി സമർപ്പിയ്ക്കാനുള്ള നീക്കത്തിലാണ് സർക്കാർ.
ലൈഫ് മിഷൻ പദ്ധതിയ്ക്കായി വിദേശത്തു നിന്നും നിയമം ലംഘിച്ച് പണം സ്വീകരിച്ചതിൽ സർക്കാരിനെ അറിയിക്കാതെ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ഇതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. ഇതേ തുടർന്നാണ് സർക്കാർ സിബിഐക്കെതിരെ നീങ്ങുന്നത്.
Comments