ലക്നൗ : ഹത്രാസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . പെൺകുട്ടിയുടെ പിതാവിനോട് വീഡിയോ കോളിലൂടെ അദ്ദേഹം സംസാരിച്ചു.
കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് യോഗി ആദിത്യനാഥ് കുടുംബത്തിനു ഉറപ്പ് നൽകി . മാത്രമല്ല, കുടുംബത്തിന് സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു . സഹായമായി 25 ലക്ഷം രൂപ അനുവദിച്ചു. ഒപ്പം ഹത്രാസ് നഗരത്തിൽ കുടുംബത്തിന് വീടും നിർമ്മിച്ചു നൽകും.
പെൺകുട്ടിയുടെ കുടുംബത്തിലെ ഒരു അംഗത്തിന് ജൂനിയർ അസിസ്റ്റന്റായി ജോലി നൽകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഈ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസില്‍ വച്ചായിരുന്നു അന്ത്യം. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്.
Comments