ദിവസവും കടിക്കുന്നത് ആയിരക്കണക്കിന് കൊതുകുകള്‍; മരുന്ന് കണ്ടുപിടിക്കാന്‍ പാടുപെട്ട് ശാസ്ത്രജ്ഞന്‍
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദിവസവും കടിക്കുന്നത് ആയിരക്കണക്കിന് കൊതുകുകള്‍; മരുന്ന് കണ്ടുപിടിക്കാന്‍ പാടുപെട്ട് ശാസ്ത്രജ്ഞന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2020, 11:06 am IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവികളിലൊന്നാണ് കൊതുക്. ഇത്തിരിക്കുഞ്ഞനാണെങ്കിലും കൊതുക് കടിയേറ്റ് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നതായാണ് ആരോഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നത്. മലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ, മലമ്പനി, ജപ്പാന്‍ ജ്വരം, മന്ത് തുടങ്ങി നിരവധി രോഗങ്ങളാണ് കൊതുകള്‍ പരത്തുന്നത്. ഈ പറഞ്ഞ രോഗങ്ങളില്‍ നിന്നെല്ലാം രക്ഷ നേടുന്നതിന് മരുന്നുകള്‍ കണ്ടെത്തുന്നതിനും മറ്റുമായി ശാസ്ത്രജ്ഞര്‍ ഇപ്പോഴും പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കൊതുകുകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ക്ക് പരിഹാരം കാണുന്നതിനായി അപകടസാധ്യതയേറിയ പരീക്ഷണങ്ങള്‍ നടത്തുന്ന ധീരരായ ചില ശാസ്ത്രജ്ഞരുണ്ട്. അങ്ങിനെ ഒരാളാണ് പെറാന്‍ റോസ്.

കൊതുകുകളെ സ്വന്തം ശരീരത്തില്‍ കടിപ്പിച്ചു കൊണ്ടാണ് പെറാന്‍ റോസിന്റെ പരീക്ഷണം. ഒരു സമയം നാലോ അഞ്ചോ കൊതുകുകള്‍ കടിക്കുന്നത് പോലും നമ്മളെ അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുമ്പോള്‍, പെറാന്‍ ഒരേസമയം തന്റെ ശരീരത്തില്‍ കടിപ്പിക്കുന്നത് മുന്നൂറിനടുത്ത് കൊതുകുകളെയാണ്. ഡെങ്കിപ്പനി, സിക്ക വൈറസ് എന്നിവയുടെ വ്യാപനം തടയുന്നതിനുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് പെറാന്‍ ഈ കൊതുകുകളെയെല്ലാം തന്റെ ശരീരത്തില്‍ കടിപ്പിക്കുന്നത്. ഇതിനായി കൊതുകുകളെ സൂക്ഷിച്ചിരിക്കുന്ന കണ്ടെയ്‌നറിലേക്ക് കൈ ഇറക്കിയാണ് അവയെ കൊണ്ട് കടിപ്പിക്കുന്നത്.

കൊതുകുമുട്ടയില്‍ നടത്തുന്ന പരീക്ഷണത്തിന്റെ ഭാഗമായി പെണ്‍കൊതുകുകള്‍ കൂടുതല്‍ നാള്‍ ജീവനോടെ ഇരിക്കാന്‍ ശാസ്ത്രജ്ഞര്‍ അവയ്‌ക്ക് പതിവായി ഭക്ഷണം നല്‍കേണ്ടതുണ്ട്. അതിനുള്ള എളുപ്പവഴികളില്‍ ഒന്നാണ് അവയ്‌ക്ക് രക്തം നല്‍കുക എന്നത്. പെണ്‍കൊതുകുകള്‍ കൂടുതല്‍ നാള്‍ ജീവിച്ചിരുന്നാല്‍ മാത്രമേ കൂടുതല്‍ മുട്ടകള്‍ ലഭിക്കു. ഈ മുട്ടകളിലാണ് ഇവര്‍ ബാക്ടീരിയ കുത്തി വച്ച് പരീക്ഷണങ്ങള്‍ നടത്തുന്നത്. വോള്‍ബാച്ചിയ എന്ന പ്രത്യേകതരം ബാക്ടീരിയയെ ഒരു പ്രത്യേക ഇനം കൊതുകിന്റെ മുട്ടിയിലേക്ക് കുത്തി വയ്‌ക്കും. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തിയിലും, മഞ്ഞപ്പനി പരത്തുന്ന കൊതുകുകളിലും വോള്‍ബാച്ചിയ ബാക്ടീരിയ സ്വാഭാവികമായി ഉണ്ടാകാറില്ല.

അങ്ങനെ സ്വന്തം ശരീരത്തില്‍ കടിപ്പിച്ച് കൊതുകുകള്‍ക്ക് ഭക്ഷണം നല്‍കുന്ന വീഡിയോയാണ് പെറാന്‍ റോസ് ട്വിറ്ററിലൂടെ പങ്ക് വച്ചത്. കൊതുകുകള്‍ക്ക് രക്തം നല്‍കിയ ശേഷമുള്ള തന്റെ ഇടതുകൈയുടെ ചിത്രവും പെറാന്‍ പങ്ക് വച്ചിട്ടുണ്ട്. ഒരേസമയം 250ഓളം കൊതുകുകളെ കയ്യില്‍ കടിപ്പിക്കുമെന്നാണ് പെറാന്‍ പറയുന്നത്. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം വീണ്ടും ഇതേ പോലെ കൊതുകുകള്‍ക്ക് സ്വന്തം കൈ നീട്ടി കൊടുക്കും. ഇങ്ങനെ ഒരു ദിവസം ആയിരക്കണക്കിന് കൊതുകുകളുടെ കടി തനിക്ക് കിട്ടാറുണ്ടെന്നും പെറാന്‍ പറയുന്നു.

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies