ന്യൂഡല്‍ഹി: വിദേശത്തുനിന്നും എത്തി ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇവിടത്തെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന മുന്നറിയിപ്പ് നല്കി ഇന്ത്യന്‍ വിദേശ കാര്യവകുപ്പ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി വിദേശഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് നിയമമുണ്ട്. മറ്റ് പ്രവര്‍ത്തന ങ്ങളെല്ലാം ഇവിടത്തെ ആഭ്യന്തര സുരക്ഷയെ സംരക്ഷിച്ചുകൊണ്ടാവണം. അ തിനായുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കാനാണ് അവര്‍ തയ്യാറാകേണ്ടതെന്നും വിദേശ കാര്യവകുപ്പ് പറഞ്ഞു.
അമേരിക്കയിലും ബ്രിട്ടനിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും നിയമം പാലിക്കാന്‍ മടിക്കാത്തവരാണ് വിദേശ എന്‍.ജി.ഒകള്‍. എന്നാല്‍ ഇന്ത്യയില്‍ നിയമം വിട്ടുകളിക്കാന്‍ ശ്രമിക്കുന്നത് കര്‍ശനനടപടികളിലേക്ക് നയിക്കുമെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു. മന്ത്രാലയത്തിന് വേണ്ടി വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് എന്‍.ജി.ഒ നിയമങ്ങളെ വിശദീകരിച്ചത്.
ഇന്ത്യയിലെ നിയമപരമായ കുരുക്കില്‍പ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനം കഴിഞ്ഞയാഴ്ച നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക പത്രപ്രസ്താവന വിദേശകാര്യവകുപ്പ് ഇറക്കിയത്. വിദേശ പണമിടപാടില്‍ സുതാര്യത ഇല്ലാതെയാണ് ആംനസ്റ്റി പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യാവിരുദ്ധ നയങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്ന ആംനസ്റ്റി ഇന്റര്‍നാഷണലിനെ കേന്ദ്രസര്‍ക്കാര്‍ കയ്യോടെ പിടികൂടിയതാണ് പ്രവര്‍ത്തനം മതിയാക്കാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങളെപ്പോലും മനുഷ്യാവകാശ വിഷയങ്ങളാക്കി അവതരിപ്പിച്ച ആംനസ്റ്റി, അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്തിരുന്നു.
Comments