ശക്തിമാൻ എന്ന ടിവി ഷോയിൽ “ശക്തിമാൻ ” എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രശസ്തനായ നടൻ മുകേഷ് ഖന്ന, ശക്തിമാൻ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി മൂന്ന് ഫിലിം സീരീസ് നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി .
വെള്ളിയാഴ്ച തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ അറുപത്തിരണ്ടുകാരനായ നടൻ ഇപ്രകാരമാണ് ഈ കാര്യം ജനങ്ങളുമായി പങ്കു വെച്ചത് .”ശക്തിമാൻ വീണ്ടും പുനർജനിക്കാൻ പോകുന്നു എന്ന് ലോകത്തെ അറിയിക്കാൻ സമയമായിരിക്കുന്നു .ശക്തിമാന്റെ സുഹൃത്തുക്കളെ , ശക്തിമാൻ 2 ഉടൻ തന്നെ പുറത്തിറങ്ങും എന്ന് ഞാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് . ഇത് ഒരു ടെലിവിഷൻ പരമ്പര ആയിട്ടായിരിക്കില്ല നിങ്ങളുടെ മുന്നിൽ എത്തുന്നത് . മറിച്ചു മൂന്ന് ഭാഗങ്ങൾ ഉള്ള തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമയായിട്ടായിരിക്കും എത്തുക .”
ചിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ കുറിപ്പ് ഇപ്രകാരമായിരുന്നു ” ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പതുക്കെ പതുക്കെ നിങ്ങളെ അറിയിക്കുന്നതായിരിക്കും . ഇപ്പോൾ ഈ ചിത്രം നിർമ്മിക്കുവാനായി ഒരു വലിയ പ്രൊഡക്ഷൻ കമ്പനിയുമായി ധാരണ ആയി എന്ന് മാത്രമേ എനിക്കിപ്പോൾ പറയാൻ സാധിക്കൂ “.
ഹൃതിക് റോഷന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ കൃഷിനേക്കാളും , ഷാരൂഖ് ഖാൻ നായകനായി എത്തിയ രാവൺ എന്ന ചിത്രത്തേക്കാളും ഒട്ടധികം മുൻപിൽ നിൽക്കുന്ന ഭ്രമാണ്ഡ ചിത്രമായിരിക്കും വരാൻ പോകുന്ന ശക്തിമാൻ എന്ന് മുകേഷ് ഖന്ന ഉറപ്പ് നൽകുന്നു .
ശക്തിമാൻ സീരിസിൽ ഉള്ള ആദ്യ ചിത്രത്തിന്റെ ചിത്രീകരണം 2021 ൽ ആരംഭിക്കും എന്നുള്ളതിന്റെ റിപ്പോർട്ടുകളും അദ്ദേഹം പ്രേക്ഷകരുമായി പങ്കു വെച്ചു .
ഇന്ത്യയിലെ ടെലിവിഷൻ പരമ്പരയുടെ ചരിത്രത്തിൽ ആദ്യമായി ഒരു അതിമാനുഷിക കഥാപാത്രത്തെ അവതരിപ്പിച്ച ടെലിവിഷൻ പരമ്പര കൂടി ആയിരുന്നു 1997 മുതൽ 2005 വരെ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന ശക്തിമാൻ















