ശ്രീകൃഷ്ണ ഭഗവാന്‍ വിശ്വരൂപത്തില്‍ പ്രത്യക്ഷപ്പെട്ടയിടം....ശ്രീ പുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Temple

ശ്രീകൃഷ്ണ ഭഗവാന്‍ വിശ്വരൂപത്തില്‍ പ്രത്യക്ഷപ്പെട്ടയിടം….ശ്രീ പുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം

Janam Web Desk by Janam Web Desk
Oct 6, 2020, 10:10 am IST
FacebookTwitterWhatsAppTelegram

ഭഗവാന്റെ വിശ്വരൂപ ദര്‍ശനം പതിനെട്ട് ദിവസം മാത്രം ലഭിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് പിറവം കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം. മഹാഭാരതവും കുരുക്ഷേത്രയുദ്ധവുമായി വളരെ അടുത്തു കിടക്കുന്ന ക്ഷേത്രമാണിത്. മഹാഭാരത കഥയിലെ പതിനെട്ടു ദിവസം നീണ്ടു നിന്ന കുരുക്ഷേത്ര യുദ്ധത്തിലെ ഭഗവാന്‍ ശ്രീ കൃഷ്ണന്റെ വിശ്വരൂപ ഭാവമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ വിശ്വരൂപ ദര്‍ശനത്തിനായി നിരവധി വിശ്വാസികള്‍ ക്ഷേത്രത്തിലെത്താറുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഏറെ ചരിത്ര പ്രാധാന്യമുളളതുമായ ഈ ക്ഷേത്രം എറണാകുളം ജില്ലയില്‍ പിറവത്തിനടുത്ത് കക്കാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തില്‍ ധനു മാസം ഒന്നു മുതല്‍ പതിനെട്ടു വരെയാണ് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭഗവാന്റെ വിശ്വരൂപ ദര്‍ശനം.

കുരുക്ഷേത്രയുദ്ധത്തില്‍ ഓരോ ദിവസവും സംഭവിച്ച കാര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ചടങ്ങുകളാണ് പതിനെട്ട് ദിവസവും ക്ഷേത്രത്തില്‍ നടത്തുന്നത്. യുദ്ധ ദിവസങ്ങളില്‍ ഭഗവാന്‍ വിശ്വദര്‍ശന രൂപം വഴി പാണ്ഡവരുടെ ദുഖങ്ങള്‍ പരിഹരിച്ച് ധര്‍മ്മം പുനസ്ഥാപിക്കുന്നു. ഇതില്‍ ഒരു ദിവസം ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചാല്‍ വേണ്ട കാര്യങ്ങള്‍ സാധിക്കുമെന്നാണ് വിശ്വാസം. കൂടാതെ ഈ ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തുന്നവരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഭഗവാന്‍ അതുപ്പോലെ തീര്‍ത്തുകൊടുക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ദദ്ധന്യം എന്ന പ്രത്യേക നിവേദ്യമാണ് ഈ പതിനെട്ട് ദിവസങ്ങളിലും ഭഗവാന് സമര്‍പ്പിക്കുന്നത്.

മഹാഭാരത യുദ്ധപ്പുറപ്പെടുന്നതിനു മുന്‍പ് ദിവസവും ഭഗവാന്‍ ഇതു കഴിച്ചിരുന്നു എന്നാണ് വിശ്വാസം. കൂടാതെ ഇതു കഴിച്ചാല്‍ ഏതൊരു രോഗത്തേയും പ്രതിരോധിക്കാനുള്ള ശക്തി ലഭിക്കുമെന്നാണ് വിശ്വാസം. ഏകദിന വിശ്വരൂപ പൂജയാണ് ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ പൂജ. ഒരു ദിവസം ഒരാള്‍ക്ക് മാത്രമാണ് ഈ പൂജ ചെയ്യുവാന്‍ സാധിക്കുക. ഈ പൂജ കഴിച്ചാല്‍ ജീവിതത്തിലെ ഏതു ബുദ്ധിമുട്ടും മാറും എന്നാണ് വിശ്വാസം. ലക്ഷ്മിനാരായണപൂജ., കുടുംബൈശ്വര്യ പൂജ, താമരമൊട്ടില്‍ നെയ്യ് നിറമുള്ള ഹവനം, വിദ്യാഗോപാല മന്ത്രാര്‍ച്ചന, പാല്‍ പായസം, പഴം പഞ്ചസാര, വെണ്ണ നിവേദ്യം, കദളിപ്പഴം, കദളിപഴമിട്ട പാല്‍പായസം എന്നിവയാണ് ക്ഷേത്രത്തിലെ മറ്റു പ്രധാന വഴിപാടുകള്‍.

Tags: Sreekrishna Temple
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും വലിയ നാടൻ ആന; തൃശൂർ പൂരത്തിന് ചൂരക്കോട്ടുകാവിന്റെ തിടമ്പ് എടുക്കാൻ ബാലകൃഷ്ണൻ

പാണ്ഡവർകാവ് ദേവീ ക്ഷേത്രത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി ക്രിക്കറ്റ് ക്ലബ്

സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ഥയുടെ ഓം നമഃശിവായ പ്രഭാഷണം നാളെ

ശബരിമല വരുമാനത്തിൽ വൻ വർദ്ധനവ്; അധികമായി ലഭിച്ചത് 80 കോടി രൂപ; മല ചവിട്ടിയത് 53 ലക്ഷം പേർ

ധർമ ശാസ്താവിന് ഇന്ന് ഒരേ സമയം 51 പറ നിറച്ച് വഴിപാട്; കൂരോപ്പട ധർമശാസ്താ ക്ഷേത്രത്തിൽ ഇന്ന് അത്യപൂർവ വഴിപാട്

മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമലയിൽ ഇന്ന് വലിയ ​ഗുരുതി; തിരുനട നാളെ അടയ്‌ക്കും

Latest News

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies