കഴിഞ്ഞ കുറച്ച് മാസങ്ങൾ ആയി നമ്മുടെ നിത്യോപയോഗ വസ്തുക്കളായി മാറിയിരിക്കുകയാണ് സ്മാർട്ട്‌ഫോൺ, കമ്പ്യൂട്ടർ, സ്മാർട്ട് ടിവികൾ എന്നിവ. രോഗവ്യാപന അവസ്ഥയിൽ OTT പ്ലാറ്റ്‌ഫോമുകളെയാണ് പലരും കൂടുതലായി ഉപയോഗിക്കുന്നതും. എന്നാൽ ചിലർക്ക് പൈസ കൊടുത്ത് ഇത്തരം സൈറ്റുകളിൽ വീഡിയോ കാണാൻ താത്പര്യവും ഉണ്ടാകില്ല. എന്നാൽ മറ്റുചിലർക്കാവട്ടെ, ഇതിന്റെ പ്രവർത്തനങ്ങൾ അറിഞ്ഞതിന് ശേഷം വേണം പൈസ കൊടുത്ത് കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. ഇതിൽ ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട ആളാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഇത് വായിക്കുക.
നെറ്റ്ഫ്ലിക്‌സ്
നിലവിൽ നെറ്റ്ഫ്ലിക്സിൽ സൗജന്യ ട്രയലുകൾ ലഭ്യമല്ല. എന്നിരുന്നാലും നെറ്റ്ഫ്ലിക്‌സ് വീഡിയോകൾ സൗജന്യമായി കാണാൻ വഴികളുണ്ട്. കാലിഫോർണിയ സ്ട്രീമിങ് പ്ലാറ്റ്ഫോം ( https://www.netflix.com/in/watch-free ) വാഗ്‌ദാനം ചെയ്യന്ന വീഡിയോകൾ കാണുന്നതിന് വെബ് ബ്രൗസറിൽ അതിലെ ലിങ്ക് ടൈപ്പ് ചെയ്യുകയോ കോപ്പി ചെയ്യുകയോ ചെയ്യുക. ആൻഡ്രോയ്ഡ് സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഡെസ്ക്ടോപ്പുകൾ എന്നിവയിൽ ഇത് ലഭ്യമാണെങ്കിലും iOS ൽ ഇത് ലഭിക്കില്ല.
ആമസോൺ പ്രൈം വീഡിയോ
ആമസോൺ പ്രൈം വീഡിയോയിൽ 30 ദിവസത്തെ സൗജന്യ ട്രയൽ ലഭ്യമാണ്. ഡെസ്ക്ടോപ്പ് ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഇടത് വശത്തെ മൂന്ന് വരകൾ ഉള്ള ബട്ടൻ ക്ലിക്ക് ചെയ്യുക. അതിൽ help ബട്ടൻ ക്ലിക്ക് ചെയ്യുക. ‘member and subscription’ എന്നതിന് താഴെയുള്ള ‘Freetime Unlimited’ എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്കനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കുക. ശേഷം 30 ദിവസത്തെ സൗജന്യ ട്രയൽ ആസ്വദിക്കുക. 30 ദിവസത്തിന് ശേഷം പൈസ നൽകി കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
സീ5
നിലവിൽ സീ5ൽ സൗജന്യ ട്രയൽ ലഭ്യമല്ല. എന്നിരുന്നാലും സീ5 വെബ്സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴി non-premium വഴി ഫ്രീ കണ്ടന്റ് ലഭ്യമാണ്.
ഡിസ്‌നി + ഹോട്സ്റ്റാർ
ഇതിലും സൗജന്യ ട്രയൽ ലഭ്യമല്ല. എന്നിരുന്നാലും നിരവധി പരസ്യങ്ങളോടെയുള്ള വീഡിയോകൾ സൗജന്യമായി കാണാൻ സാധിക്കും.
Comments