ലോകമെമ്പാടുമുള്ള അധ്യാപകർ, ഗവേഷകർ, പ്രൊഫസർമാർ എന്നിവരുൾപ്പെടെയുള്ള അധ്യാപകരുടെ സൃഷ്ടികൾ അംഗീകരിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി ലോക അദ്ധ്യാപക ദിനം ആഗോളതലത്തിൽ എല്ലാ വർഷവും ഒക്ടോബർ 5 ന് ആഘോഷിക്കപ്പെടുന്നു.ഐക്യരാഷ്‌ട്ര ചിൽഡ്രൻസ് ഫണ്ട് (യുണിസെഫ്), ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ), വിദ്യാഭ്യാസ ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ചു കൊണ്ടാണ് ഐക്യരാഷ്‌ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (യുനെസ്കോ) അന്താരാഷ്‌ട്ര അധ്യാപക ദിനം ആഘോഷിക്കുന്നത് .ലോക അദ്ധ്യാപക ദിനം 2020 ലെ പ്രമേയം “അദ്ധ്യാപകർ : പ്രതിസന്ധിയിലും നയിക്കുന്നവർ , ഭാവിയെ കുറിച്ച് വിചിന്തനം ചെയ്യുന്നവർ “. എന്നതാണ് .
ഒക്ടോബർ 5 നും ഒക്ടോബർ 12 നും ഇടയിൽ ലോക അദ്ധ്യാപക ദിനം 2020 ന്റെ ആഘോഷങ്ങൾ ലോകമെമ്പാടും നടക്കുന്നതായിരിക്കും .ഏഴ് ദിവസത്തെ പരിപാടിയുടെ ആദ്യ ദിവസം ഉദ്ഘാടന ചടങ്ങിനൊപ്പം മികച്ച അദ്ധ്യാപകർക്ക് സമ്മാനിക്കുന്ന യുനെസ്കോ ഹംദാൻ പുരസ്‌കാര ദാന ചടങ്ങും നടക്കുന്നതായിരിക്കും .അന്താരാഷ്‌ട്ര അധ്യാപക ദിനം ഒക്ടോബർ 12 ന് സംയുക്ത ലോക അധ്യാപക ദിനവും മൊബൈൽ പഠന വാര സെഷനോട് കൂടി അവസാനിക്കുന്നതായിരിക്കും ഈ കാലഘട്ടത്തിൽ അധ്യാപകരുടെ പ്രൊഫഷണൽ വികസനത്തിനും മാർഗനിർദ്ദേശ വൈദഗ്ധ്യത്തിനുമായി സാങ്കേതികവിദ്യയുടെ നൂതന ഉപയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് സംഘാടകർ ഇക്കുറി ശ്രമിക്കുന്നത് .
1966 ഒക്ടോബർ 5 ന് അധ്യാപകരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, പ്രാരംഭ തയ്യാറെടുപ്പും തുടർവിദ്യാഭ്യാസവും, നിയമനം, തൊഴിൽ, അധ്യാപന-പഠന സാഹചര്യങ്ങൾ എന്നിവയുടെ മാനദണ്ഡങ്ങൾ അടങ്ങുന്ന ശുപാർശ യുനെസ്കോ സ്വീകരിക്കുകയുണ്ടായി . ഈ സംഭവത്തെ അനുസ്മരിക്കുവാൻ വേണ്ടിയാണ് യുനെസ്കോ 1994 മുതൽ ലോക അധ്യാപക ദിനം എല്ലാ വർഷവും ആഘോഷിച്ചു പോരുന്നത് .
യുനെസ്കോയുടെ അഭിപ്രായത്തിൽ, “ലോക അദ്ധ്യാപക ദിനം നേട്ടങ്ങളുടെ കണക്ക് എടുക്കുന്നതിനും ,അധ്യാപകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു കൂടുതൽ പഠിക്കാനും , ആഗോളതലത്തിൽ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അധ്യാപകരുടെ പങ്കിനെകുറിച്ചു അവബോധം സൃഷ്ടിക്കുവാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നു ” എന്നതാണ് .
Comments