ഓരോ ദിവസം കഴിയുന്നതിന് അനുസരിച്ച് രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണവും രോഗ വ്യാപനവും കൂടി വരികയാണ്. കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാനായി സുരക്ഷാ മുന്‍കരുതലുകളോടൊപ്പം തന്നെ നമ്മള്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. കാരണം അണുബാധകളെയെല്ലാം തന്നെ ചെറുക്കുന്നതിനായി ഏതൊരാള്‍ക്കും ആദ്യം വേണ്ടത് ആരോഗ്യകരമായൊരു രോഗപ്രതിരോധ ശേഷിയാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഒരു ഔഷധഗുണമുള്ള പാനീയമാണ് കാഡ. ഓരോ വ്യക്തിയുടെയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ ഈ ആയുര്‍വേദ പാനീയം സഹായിക്കുന്നു. ഈ ഔഷധ പാനീയം എങ്ങനെയാണ് എങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം.
ഇതിനായി കുരുമുളകും കറുവപ്പട്ടയും നന്നായി പൊടിച്ചെടുക്കുക. ഒരു പാത്രത്തില്‍ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളമെടുത്ത് നന്നായി തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് തുളസിയിലയും ചേര്‍ത്ത് അഞ്ചു മിനിറ്റ് ചെറു തീയില്‍ തിളപ്പിക്കുക. വെളളം ചെറുതായി തിളച്ചു വരുമ്പോള്‍ അതിലേക്ക് കുരുമുളക് കറുവപ്പട്ട എന്നിവ പൊടിച്ചതും ചുക്കും കൂടി ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക. കുറച്ചു സമയം തിളപ്പിച്ച ശേഷം ഇതിലേക്ക് കുറച്ച് ഉണക്കമുന്തിരി കൂടി ചേര്‍ത്ത് രണ്ടോ മൂന്നോ മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ഇതിലേക്ക് നാരങ്ങനീര് ചേര്‍ത്ത് ഇളം ചൂടില്‍ കുടിക്കുക
ആവശ്യമെങ്കില്‍ ഇതിലേക്ക് തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കാവുന്നതാണ്. അണുബാധകളെ ചെറുക്കുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പുറമേ ദഹനത്തിനും ഏറെ സഹായിക്കുന്ന ഈ ഔഷധ പാനീയം ദിവസവും രണ്ടു തവണ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കൊറോണ എന്ന മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിക്കുമ്പോള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി കാഡയെന്ന ഈ ആയുര്‍വേദ പാനീയം ദിവസവും കുടിക്കുന്നത് ശീലമാക്കണമെന്ന് സൂചിപ്പിച്ചിരുന്നു.















