നേപ്പാളിലെ വളരെ പഴക്കമേറിയതും പ്രസിദ്ധവുമായ ശിവക്ഷേത്രമാണ് പശുപതി നാഥ് ക്ഷേത്രം. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ബാഗമതിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പശുപതിനാഥ ഭാവത്തിലുള്ള ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ജീവികളുടെ സംരക്ഷകന്‍ എന്നാണ് പശുപതി എന്ന വാക്കിന്റെ അര്‍ത്ഥം. നൂറ്റാണ്ടുകളായി നേപ്പാളിലെ ഈ പ്രസിദ്ധമായ ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നത് കര്‍ണാടകയില്‍ നിന്നുള്ള പൂജാരിമാരാണ്. ഇതൊരു സാംസ്കാരിക വൈവിധ്യത്തിന്റെ ഭാഗവും ഭഗവാന്റെ ഇഷ്ടവും ഭക്തരുടെ ആവശ്യവും കൂടിയായിരുന്നു എന്നു പറയാം. എന്നാല്‍ ഇതിനൊരു കാരണമുണ്ട്.
നേപ്പാളില്‍ 2008 ല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 2009 ആയപ്പോള്‍ അവര്‍ ഒരു പുതിയ നിയമം കൊണ്ടു വന്നു. നേപ്പാളിലെ ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ ഇന്ത്യയില്‍ നിന്നും പൂജാരിമാര്‍ വേണ്ട നേപ്പാളിലുളള പൂജാരിമാര്‍ തന്നെ മതിയെന്ന്. എന്നാല്‍ നേപ്പാളിലെ രാജാവായ ഗ്യാനേന്ദ്ര ഈ തീരുമാനത്തെ എതിര്‍ത്തു. അദ്ദേഹം ഇതിനെതിരെ സമരത്തിന് നേതൃത്വം നല്കി. എന്നാല്‍ അധികാരത്തിലിരുന്ന കമ്യൂണിസ്റ്റ് നേതാവായ പ്രചണ്ഡ പട്ടാളത്തെ ഉപയോഗിച്ച് ഈ സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ ആ ശ്രമം വിജയിച്ചില്ല. പുതിയ നിയമത്തിനെതിരെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വെല്ലുവിളിച്ച് നിരവധി നേപ്പാളി ഭക്തര്‍ തെരുവിലിറങ്ങി.
കമ്യൂണിസ്റ്റ് സര്‍ക്കാറിന് അവരുടെ മുന്നില്‍ മുട്ടുകുത്തി വേണ്ടി വന്നു. കര്‍ണാടകത്തില്‍ നിന്നും വീണ്ടും പൂജാരിമാര്‍ നേപ്പാളില്‍ പൂജ ചെയ്യാനെത്തി. അധികം വൈകാതെ തന്നെ പ്രചണ്ഡയുടെ അധികാരം ഇല്ലാതായി. 2015 ല്‍ കാഠ്മണ്ഡുവിനെ പിടിച്ചുകുലുക്കിയ ഭൂകമ്പം ഉണ്ടായപ്പോള്‍ അതില്‍ എല്ലാം തകര്‍ന്നു വീണു. ആളുകളെല്ലാം പരിഭ്രാന്തരായി പരക്കം പാഞ്ഞു. ഈ സമയം പശുപതി ക്ഷേത്രത്തിലെ പൂജാരി എല്ലാവരെയും ക്ഷേത്ര സന്നിധിയിലേക്കു വിളിച്ചു കയറ്റി. എല്ലാവരും ഭഗവാന്റെ ക്ഷേത്ര സന്നിധിയില്‍ അഭയം പ്രാപിച്ചു. ഭൂകമ്പത്തില്‍ ഒട്ടുമിക്ക കെട്ടിടങ്ങളും തകര്‍ന്നു മണ്ണടിഞ്ഞു. എന്നാല്‍ പശുപതി നാഥ് ശിവ ക്ഷേത്രത്തിന് ഒരനക്കവും സംഭവിച്ചില്ല.
Comments