പാഞ്ചജന്യം മുഴക്കുന്ന ശ്രീകൃഷ്ണൻ, ഭാരതകഥ എഴുതുന്ന മഹാഗണപതി ; മോഹൻലാലിനായി ഒരുങ്ങുന്നു മഹാഭാരതത്തിന്റെ വിശ്വരൂപം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാഞ്ചജന്യം മുഴക്കുന്ന ശ്രീകൃഷ്ണൻ, ഭാരതകഥ എഴുതുന്ന മഹാഗണപതി ; മോഹൻലാലിനായി ഒരുങ്ങുന്നു മഹാഭാരതത്തിന്റെ വിശ്വരൂപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2020, 05:49 pm IST
FacebookTwitterWhatsAppTelegram

11 ശിരസുള്ള സർപ്പത്തിന്റെ വിടർത്തിയ ഫണത്തിന് താഴെയായി നടുവിൽ മഹാവിഷ്ണു,പരബ്രഹ്മത്തിന്റെ മൂന്ന് ഗുണങ്ങളിൽ സത്വഗുണമുള്ള വിഷ്ണുവിന് ചുറ്റും ദേവതകളും, ഗുരുക്കന്മാരും – ദേവാസുര ഭാവങ്ങൾ പകർന്നാടി വിസ്മയിപ്പിച്ച മോഹൻലാലിനായി മഹാഭാരതത്തിലെ ദേവാസുര രൂപങ്ങളും അനശ്വര മുഹൂർത്തങ്ങളും കൊത്തിവച്ച വിശ്വരൂപശില്പം ഒരുങ്ങുന്നു.മോഹന്‍ലാലിന് വേണ്ടി മഹാഭാരതം മുഴുവന്‍ ഒറ്റ ശില്‍പത്തിലൊരുക്കുകയാണ് നാഗപ്പനും സംഘവും

പത്തര അടി ഉയരമുള്ള ശില്പം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ ശില്പി നാഗപ്പന്റെ നേതൃത്വത്തിൽ അവസാന മിനുക്കു പണിയിലാണ്. കുമ്പിൾ തടിയിൽ കൊത്തിയ ശില്പം പോളിഷിംഗ് കഴിഞ്ഞാലുടൻ ചെന്നൈയിലേക്ക് കൊണ്ടുപോകും . കൂറ്റൻ ശില്പത്തിന് പിന്നിൽ ഒൻപത് പേരുടെ രണ്ടര വർഷത്തെ ആത്മസമർപ്പണമുണ്ട്.

11 ശിരസുള്ള സർപ്പത്തിന്റെ വിടർത്തിയ ഫണത്തിന് താഴെയായി നടുവിൽ മഹാവിഷ്ണു,​ ഇരുവശത്തുമായി ദേവ ഗുരുവായ ബൃഹസ്പതി, നരസിംഹം, ശ്രീരാമൻ, ശിവൻ, വിഷ്ണു, ശ്രീകൃഷ്ണൻ, ഇന്ദ്രൻ, ഹനുമാൻ, ഗരുഡൻ, അസുര ഗുരുവായ ശുക്രാചാര്യർ എന്നിവരുടെ 11 ശിരസുകളും ശംഖ്,​ ചക്ര,​ ഗദാ,​ ഖഡ്ഗങ്ങളും മറ്റും പേറുന്ന 22 കൈകളുമാണ് മുകൾ ഭാഗം.

മഹാഭാരത യുദ്ധത്തിന്റെ കാഹളമായി പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണൻ,​ വ്യാസൻ പറയുന്നത് കേട്ട് ഭാരതകഥ എഴുതുന്ന ഗണപതി, ചൂതുകളി,​ ദ്രൗപദിയുടെ വസ്ത്രാക്ഷേപം,​ കവചകുണ്ഡലങ്ങൾ തിരികെ നൽകുന്ന കർണൻ,​ ദശാവതാരങ്ങൾ തുടങ്ങി ചെറുതും വലുതുമായ 400 രൂപങ്ങളാണ് ശില്പത്തിലുള്ളത്.

രണ്ട് വർഷം മുൻപ് ആറടി ഉയരത്തിൽ നിർമ്മിച്ച വിശ്വരൂപം മോഹൻലാൽ വാങ്ങിയിരുന്നു. ശില്പം ഇഷ്‌ടപ്പെട്ടതോടെ ഏറ്റവും വലിയത് നിർമ്മിക്കാൻ ഓർഡർ നൽകുകയായിരുന്നു. വിലമതിക്കാനാവാത്ത ഈ ശില്പത്തിന്റെ വില ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് നാഗപ്പൻ പറഞ്ഞു.

Tags: mohanlalmahabharatham
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies