ഉയരം കുറഞ്ഞത് കൊണ്ട് മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട് . പ്രത്യേകിച്ച് പുരുഷന്മാർ . പതിനെട്ട് വയസ്സ് വരെ മാത്രമേ ഒരു വ്യക്തിക്ക് വളർച്ച ഉണ്ടാവൂ എന്നാണ് പൊതുവെ പറയാറുള്ളത് . ഒരു വ്യക്തിയുടെ വളർച്ച നിയന്ത്രിക്കുന്നത് പിറ്റ്യൂട്ടറി ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന വളർച്ചാ ഹോർമോണുകളാണ് . ഈ ഹോർമോണുകൾ ആണ് നമ്മുടെ അസ്ഥികളുടെ വളർച്ചയ്‌ക്കും ശരീരഘടനയ്‌ക്കും ഉപാപചയത്തിനും കാരണമാകുന്നത്.
അതിനാൽ തന്നെ പതിനെട്ട് വയസ്സിനുശേഷവും നിങ്ങളുടെ ഉയരം വർദ്ധിപ്പിക്കാൻ വേണ്ടുന്ന ഈ ഹോർമോണുകളുടെ ഉത്പാദനം കൂട്ടാൻ സഹായിക്കുന്ന ചില വഴികൾ ഇതൊക്കെയാണ്
1 . നിത്യവും തൂങ്ങുന്ന തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുക
പകൽ സമയത്ത് നമ്മുടെ ഉയരം ഒരിഞ്ച് വരെ കുറയാം എന്നത് പലർക്കും അറിയാൻ സാധ്യത ഇല്ലാത്ത കാര്യമാണ് . ഉറങ്ങുമ്പോൾ നമ്മുടെ നട്ടെല്ല് പൂർണ്ണമായി നിവരുകയും , എണീറ്റ് നിൽക്കുമ്പോൾ ശരീരഭാരം കാരണം ചുരുങ്ങുകയും ചെയ്യുന്നു .എന്നാൽ തൂങ്ങുന്ന തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുകയാണെങ്കിൽ ഉയരം കുറയാതെ നോക്കാൻ സഹായിക്കും . തൂങ്ങി നിൽക്കുന്ന തരത്തിൽ ഉള്ള വ്യായാമങ്ങൾ ചെയ്യുമ്പോൾ നട്ടെല്ലിന് ബലം ഉണ്ടാവുകയും പേശികൾക്ക് ദൃഢത ലഭിക്കുകയും ചെയ്യുന്നു .
2 . ശരിയായ രീതിയിൽ ഉള്ള പോഷകാഹാരം കഴിക്കുക
പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ എന്നിവയുടെ മിശ്രിതം ഉൾക്കൊള്ളുന്ന സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം ശീലിക്കുന്നത് വളർച്ചാ ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കും . ആരോഗ്യകരമായ ഭക്ഷണക്രമം ശരീരം ശരിയായി വളരുന്നതിന് ഉള്ള ഇന്ധനമായി പ്രവർത്തിക്കുന്നു.ഇത് ഉപാപചയത്തിന്റെ തോത് മെച്ചപ്പെടുത്തുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും അസ്ഥികളെ ശക്തമാക്കുകയും ചെയ്യുന്നു.
3 . ശരീരം വലിയുന്ന തരത്തിൽ ഉള്ള വ്യായാമങ്ങൾ ചെയ്യുക
ഉയരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ദിവസവും 15 മിനിറ്റ് എങ്കിലും സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യണം.നട്ടെല്ല് വലിച്ചുനീട്ടുന്ന വ്യായാമങ്ങൾ ചെയ്യുമ്പോൾ പിൻഭാഗത്ത് ഉണ്ടാവുന്ന സമ്മർദ്ദം കുറയുകയും ഉയരം കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു . സൂര്യ നമസ്കാരം ചെയ്യുന്നതാണ് ഏറ്റവും ഉചിതമായ വ്യായാമം .
4 . ആവശ്യത്തിന് ഉറങ്ങുക
നമ്മൾ ഉറങ്ങുമ്പോഴും ശരീരം ജോലിയിൽ തന്നെയാണ് .കുട്ടികൾ ഉറങ്ങുമ്പോഴാണ് വളരുന്നത് എന്നാണ് പറയാറുള്ളത് അതുപോലെ തന്നെ മുതിർന്നവരും ശരീരത്തിന്റെ വളർച്ചക്കും ആരോഗ്യത്തിനും വേണ്ടി ആവശ്യത്തിന് ഉറങ്ങേണ്ടത് അനിവാര്യമാണ് .കാരണം ഉറങ്ങുമ്പോൾ ആണ് പിറ്റ്യൂട്ടറി ഗ്രന്ഥി കൂടുതലായി പ്രവർത്തിക്കുന്നത് . ഉറങ്ങാൻ കിടക്കുമ്പോൾ തലയിണ വെക്കാതെ മലർന്നു നീണ്ടു നിവർന്നു കിടക്കാൻ ശ്രമിക്കുക .
5 . പുകവലിയും മദ്യപാനവും ഒഴിവാക്കുക
മദ്യവും സിഗരറ്റും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനത്തെയും വളർച്ചയെയും ബാധിക്കുമെന്ന് പറയപ്പെടുന്നു. പുകവലി ശരീരത്തിലെ രക്തപ്രവാഹവും പോഷകങ്ങളുടെ ഒഴുക്കും കുറയ്‌ക്കുന്നു, അങ്ങനെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു .















