കൊച്ചി: തന്റെ 250 -ാം ചിത്രത്തിന്റെ പോസ്റ്റർ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച് നടൻ സുരേഷ് ഗോപി. ഇത് എന്റെ പ്രതികാരം, താൻ തിരിച്ചടിക്കും എന്ന കുറിപ്പോടെയാണ് അദ്ദേഹം പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കനലെരിയുന്ന കണ്ണുകളോടെ തീക്ഷ്ണമായി നോക്കുന്ന സുരേഷ് ഗോപിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇത് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.
ടോമിച്ചൻ മുളകുപാടമാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത് രഞ്ജി പണിക്കറാണ്. ചിത്രത്തെ കുറിച്ച് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരമായി പങ്കുവെച്ചിരുന്നു. മലയാളികളുടെ പ്രിയ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ 250- ാമത് ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ തന്നെ അനൗൺസ് ചെയ്യുന്നതായിരിക്കുമെന്ന് ടോമിച്ചൻ മുളകുപാടം വ്യക്തമാക്കി.
കൊറോണ ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂർണ പിന്തുണയുമായി പ്രേക്ഷകർ കൂടെയുണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാളികളെ പുലിമുരുകൻ കീഴടക്കി നാലു വർഷം പിന്നിടുമ്പോഴാണ് അദ്ദേഹം മറ്റൊരു സന്തോഷ വാർത്ത കൂടി പ്രേക്ഷകരെ അറിയിച്ചത്.
“Vengeance is mine, I will repay”#SG250 – Title to be trumpeted soon!
Posted by Suresh Gopi on Wednesday, October 7, 2020
അടങ്ങാത്ത ആവേശങ്ങൾക്കും ആഘോഷങ്ങൾക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വർഷങ്ങൾ..❤️ഇന്നും സ്വീകരണമുറികളിൽ…
Posted by Tomichan Mulakuppadam on Wednesday, October 7, 2020















