ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ മുന്നേറ്റത്തിനെ തടയാന്‍ മമതാ ബാനര്‍ജിയുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കാവില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ വളര്‍ച്ചയില്‍ പകച്ചുനില്‍ക്കുകയാണ് മമതാ ബാനര്‍ജി. ഭരണത്തെ ദുരുപയോഗം ചെയ്ത് പോലീസിനേയും ഗുണ്ടകളേയും ഉപയോഗിച്ച് ബി.ജെ.പി നേതാക്കളെ ഇല്ലായ്മ ചെയ്യാനാണ് മമത ശ്രമിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. മാര്‍ച്ച് ടു നാബാന്നാ എന്ന പേരില്‍ നടക്കുന്ന പ്രക്ഷോഭത്തിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു രവി ശങ്കര്‍ പ്രസാദ്.
തൃണമൂല്‍ കോണ്‍ഗ്രസ്സിനും മമതാ ബാനര്‍ജിക്കും രാഷ്‌ട്രീയപരമായ എല്ലാ അടിത്തറയും നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷങ്ങളെ ബഹുമാനമില്ലാത്ത കിരാത ഭരണമാണ് നടത്തുന്നത്. ബി.ജെ.പിയുടെ സമുന്നതരായ നേതാക്കള്‍ തൃണമൂൽ പാര്‍ട്ടിപ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടിട്ടും മമത അതിനെതിരെ പ്രതികരി ക്കുന്നില്ല. സംസ്ഥാനത്തെ മത സാമുദായിക സമന്വയവും മമത തകര്‍ക്കുകയാണ്. രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
വിവിധ സംഭവങ്ങളിലായി 1500ലധികം ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ തായും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഹൗറാ പാലത്തില്‍ നിന്നും നാബാന്നായിലേക്ക് മുന്നേറൂ എന്ന പേരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് ബലപ്രയോഗം നടത്തുകയായിരുന്നു. ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ച് സമാധാനപരമായ റാലിക്കെതിരെ പോലീസ് കാണിച്ച ക്രൂരത മമതയുടെ അറിവോടെയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
















Comments