ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മലയാളികൾ ചേർന്നൊരുക്കിയ ഫെയ്സ് ബുക്ക് കൂട്ടായ്മയിൽ നിന്ന് ഒരു പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘ഓക്കേ മലയാളീസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സംഗീത ആൽബത്തിൽ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. സൗഹൃദം, ഗൃഹാതുരത്വം എന്നീ ആശയങ്ങൾ സമന്വയിപ്പിച്ച ഈ ഗാനം ഒക്ടോബർ എട്ടിനാണ് പുറത്തിറക്കിയത്. വിനീതിന്റെ ആലാപന മികവും, വരികളുടെ കൗതുകവും നിറഞ്ഞ ഈ ഗാനം ഇതിനോടകം തന്നെ ഒരുപാട് പ്രേക്ഷകർ നെഞ്ചിലേറ്റി കഴിഞ്ഞു. നിരവധി താരങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ ഗാനം പങ്കുവെച്ചിരുന്നു.
ലോകത്തിലെ പല ഭാഗത്തുനിന്നും മലയാളികൾ രൂപീകരിച്ച ഒരു കൂട്ടായ്മയാണ് ‘ഓക്കേ മലയാളീസ്’. ഈ കൂട്ടായ്മയിലുള്ള അംഗങ്ങൾ തന്നെയാണ് ഈ ഗാനത്തിന് വരികൾ എഴുതിയതും സംഗീതം കൊടുത്തതും. ശ്രീകുമാർ ശശിധരനും, ജിൻസ് ഗോപിനാഥും ചേർന്നാണ് ‘ഓക്കേ മലയാളീസിന്’ സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീകുമാർ ശശിധരൻ, അരുൺ ഗോപിനാഥ്, ജോമിത് ഗോപാൽ എന്നിവരാണ് ആൽബത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. പ്രോഗ്രാമിങ് ചെയ്തിരിക്കുന്നതും ജിൻസ് ഗോപിനാഥാണ്.
മലയാള സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറുമൂട്, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി, ടിനി ടോം, ഗിന്നസ് പക്രു, റിമി ടോമി, നാദിര്‍ഷ, കോട്ടയം നസീര്‍, സംവിധായകരായ രാജസേനൻ, ഒമർലുലു, സംഗീത സംവിധായകൻ ശരത്, ഗാനരചയിതാവ് അജീഷ് ദാസൻ എന്നിവർ ‘ഓക്കേ മലയാളിസിന്റെ’ വീഡിയോ പങ്കുവെച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ ആലാപനമാണ് ഇത്രയധികം പ്രേക്ഷക ശ്രദ്ധ ഈ ഗാനത്തിന് നേടി കൊടുത്തത്. ഈ ഗാനത്തിന് ഓടക്കുഴൽ വായിച്ചിരുന്നത് രാജേഷ് ചേർത്തലയും, കീ ബോർഡ് മനു എഫ്രമും, റിഥം ഒരുക്കിയിരിക്കുന്നത് സന്ദീപ് എൻ വെങ്കിടേഷും ചേർന്നാണ്. സൂര്യ ദേവാണ് ഗാനത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്
Comments