ധരംശാല: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പോരാടുന്ന എല്ലാവർക്കും അഭിനന്ദനങ്ങളറിയിച്ച് ടിബറ്റിന്റെ ആത്മീയാചാര്യൻ ദലായ്ലാമ. ലോകത്തിലെ എല്ലാ കൊറോണ പോരാളികളേയും അഭിനന്ദിച്ച ലാമ പക്ഷെ അടുത്ത ഒരു മഹാമാരി ഇതിലും ഭീകരമായി ബാധിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളുമെടുക്കണമെന്നും ആഹ്വാനം ചെയ്തു.
ഈ കാലഘട്ടത്തിൽ നാമെല്ലാവരും കൊറോണയെ നേരിടുകയാണ്. വളരെ ദു:ഖകരമായ അന്തരീക്ഷമാണ്. നമ്മുടെയൊക്കെ മുൻകാലങ്ങളിലെ കർമ്മഫലങ്ങളാണ് മഹാമാരികളുണ്ടാക്കുന്നത്. അത് വരിക തന്നെ ചെയ്യും. ആർക്കും തടയാനാകില്ല. എന്നാൽ അടുത്ത മഹാമാരിക്കെതിരെ പോരാടാൻ ഇപ്പോഴേ മുൻകരുതലെടുക്കാൻ നമുക്കാവണം. ദലായ് ലാമ പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തിന്റെ സന്ദേശം നൽകിക്കൊണ്ടാണ് ലാമ പറഞ്ഞത്.
Comments