കാസർകോടിന്റെ സ്വന്തം ഞണ്ടുകുഴി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

കാസർകോടിന്റെ സ്വന്തം ഞണ്ടുകുഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2020, 12:20 pm IST
FacebookTwitterWhatsAppTelegram

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പ്രകൃതി സൗന്ദര്യം എത്ര പറഞ്ഞാലും മതിവരില്ല. ഓരോ നാട്ടിൻപുറവും ഓരോ കാൻവാസുകൾ പോലെയാണ്. നാടുകളുടെ മനോഹാരിതകൾക്ക് നിറം പകരുവാനായി ഓരോ നാടിനും സ്വന്തമായുള്ള കലാരൂപങ്ങളും ഉണ്ടാകും.

ഒരുപക്ഷേ പല സഞ്ചാരികളും പറയും ഞങ്ങൾ പോവാത്ത സ്ഥലങ്ങൾ ഇല്ല എന്ന്. എന്നാൽ മനുഷ്യർ അധികമൊന്നും എത്താത്ത അതിമനോഹരമായ സ്ഥലങ്ങൾ നമ്മുടെ കൊച്ചുകേരളത്തിൽ തന്നെയുണ്ട്. അത്തരത്തിലൊരു സ്ഥലത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. കാസർകോടിന്റെ സ്വന്തം ഞണ്ടുകുഴിയിലേക്കാണ് ഇന്നത്തെ യാത്ര. ഭൂമിയിലെ സ്വർഗ്ഗത്തിലെത്തിയ ഒരു അനുഭവം ആയിരിക്കും ഇവിടം സന്ദർശിക്കുന്നവർക്ക് തോന്നുക. ഭീമനടിക്ക് സമീപം കുറുഞ്ചേരിയിലാണ് ഞണ്ടുകുഴി വെള്ളച്ചാട്ടം കാണാൻ സാധിക്കുക.

കാടിനുള്ളിലാണ് ഞണ്ടുകുഴി വെള്ളച്ചാട്ടം ഉള്ളത്. കാടിനോട് സംസാരിച്ച് ഇവിടെ എത്തിച്ചേരാൻ ഒരുപാട് കടമ്പകൾ ഒന്നും ഇല്ലെങ്കിലും വഴുക്കൽ ആണ് ശ്രദ്ധിക്കേണ്ടത്. ദൂരെയെവിടെനിന്നോ ഒഴുകിവരുന്ന വെള്ളച്ചാട്ടം പാറകളിലും കല്ലുകളിലും തട്ടി തട്ടി ഒഴുകിയെത്തുന്ന മനോഹരമായ കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുക.

സർക്കാരിന്റെ അനുമതിയോടെ മാത്രമേ പ്രവേശനമുള്ളൂ. പാറക്കൂട്ടങ്ങൾക്കിടയിൽ ഞണ്ടുകളെ കാണാൻ സാധിക്കും എന്നതിനാലാണ് ഞണ്ടുകുഴി എന്ന പേര് ലഭിച്ചതെന്നാണ് ചിലർ പറയുന്നത്.

നിലവിലെ കൊറോണ രോഗവ്യാപന സാഹചര്യത്തിൽ ഇവിടം സന്ദർശിക്കാൻ പോകുന്നവർ തീർച്ചയായും സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ നിർദ്ദേശങ്ങളും അനുസരിക്കേണ്ടതാണ്. പ്രവേശനം നിഷേധിച്ചിരിക്കുന്ന സ്ഥലങ്ങളിൽ അതിക്രമിച്ച് കയറാതിരിക്കുക. മാസ്കും സാനിറ്റൈസറും കയ്യിൽ കരുതുക.

ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനോടൊപ്പം പ്രകൃതിയെ നോവിക്കാതെയും ഇരിക്കുക.

വെള്ളരിക്കുണ്ട് ഭീമനടിയിൽ നിന്നും കാലിക്കടവ് കുറുഞ്ചേരി റൂട്ടിലൂടെ സഞ്ചരിച്ചുവേണം ഞണ്ടുകുഴി വെള്ളച്ചാട്ടത്തിന് സമീപമെത്താൻ.

പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് തികച്ചും നല്ലൊരു അനുഭവം തന്നെയായിരിക്കും ഞണ്ടുകുഴി വെള്ളച്ചാട്ടം.

Tags: kasargodnaturetravelernatural_beauty
ShareTweetSendShare

More News from this section

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies