പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2026, 06:00 pm IST
Facebook
Twitter
WhatsAppTelegram

മക്ക/ധാക്ക: മക്കയിലെ പള്ളിക്കുള്ളിൽ ‘അധാർമിക പ്രവൃത്തികൾ’ നടത്തിയെന്നാരോപിച്ച് രണ്ട് ബംഗ്ലാദേശി പൗരന്മാരെ വധിച്ച സൗദി അറേബ്യയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവം, വിചാരണയിലെ സുതാര്യത, നീതിപൂർവമായ വിചാരണ ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നതിനിടെ, വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ബംഗ്ലാദേശ് അധികൃതരെ അറിയിച്ചിരുന്നില്ലെന്ന റിപ്പോർട്ടുകളും വിവാദം വർധിപ്പിച്ചു.

സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ പ്രകാരം നസ്റുൽ ഇസ്‌ലാം അബ്ദുൽ ബാസിർ, സിതി അക്തർ എന്നിവരാണ് വധിക്കപ്പെട്ടത്. ഒക്ടോബർ 14നാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇരുവരും ചെയ്തതായി ആരോപിക്കപ്പെടുന്ന പ്രവൃത്തി എന്താണെന്നോ അറസ്റ്റ്, വിചാരണ എന്നിവ സംബന്ധിച്ച വിശദാംശങ്ങളോ സൗദി അധികൃതർ പരസ്യപ്പെടുത്തിയിട്ടില്ല.

പള്ളിക്കുള്ളിൽ ഇരുവരും ചുംബിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നെറ്റിയിൽ ചുംബിക്കുക മാത്രമാണ് ചെയ്തതെന്ന വാദവും ചിലർ ഉന്നയിച്ചു. എന്നാൽ ഈ അവകാശവാദങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നസ്റുലിനെതിരായ ആരോപണങ്ങളെക്കുറിച്ച് കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചതായും ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കുറ്റകൃത്യത്തിന്റെ സ്വഭാവവും വിചാരണയുടെ നടപടിക്രമങ്ങളും വ്യക്തമാക്കാത്തതാണ് വിവാദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കേസിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കണമെന്നും വധശിക്ഷയിലേക്ക് നയിച്ച നിയമനടപടികളെക്കുറിച്ച് വിവരങ്ങൾ പുറത്തുവിടണമെന്നും ബന്ധുക്കളും നിരീക്ഷകരും ആവശ്യപ്പെടുന്നു.

ആരാണ് വധിക്കപ്പെട്ട രണ്ട് ബംഗ്ലാദേശികൾ?

ബംഗ്ലാദേശിലെ ചട്ടോഗ്രാം ഡിവിഷനിലുള്ള ബ്രാഹ്മൺബാരിയ സദർ ഉപസില സ്വദേശിയാണ് നസ്റുൽ ഇസ്‌ലാം അബ്ദുൽ ബാസിർ. 2022 നവംബറിൽ സൗദി അറേബ്യയിലെത്തിയ ഇയാൾ മക്കയിലെ മസ്ജിദുൽ ഹറമിൽ ക്ലീനറായി ജോലി ചെയ്തുവരികയായിരുന്നു.

ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തെന്നും തുടർന്ന് വധശിക്ഷ നടപ്പാക്കുന്നതുവരെ ജയിലിൽ തുടർന്നെന്നും കുടുംബം പറഞ്ഞതായി ബംഗ്ലാദേശി പത്രം പ്രഥം ആലോ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 11നാണ് നസ്റുലുമായി അവസാനമായി സംസാരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. മൂന്നുദിവസത്തിനുശേഷം വധശിക്ഷ നടപ്പാക്കിയെന്ന വിവരം കുടുംബത്തിന് ലഭിച്ചു.

വാർത്ത കേട്ടതോടെ നസ്റുലിന്റെ 65 വയസ്സുള്ള അമ്മായി അബേദ ബീഗം കുഴഞ്ഞുവീണെന്നും പിന്നീട് മരിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

സൗദിയിൽ 24 വർഷം ജോലി ചെയ്തിട്ടുള്ള നസ്റുലിന്റെ പിതാവ് അബ്ദുൽ ബാസിർ, മകന് നീതിപൂർവമായ വിചാരണ ലഭിച്ചില്ലെന്നാണ് വിശ്വസിക്കുന്നതെന്ന്ബംഗ്ലാദേശി പത്രം ദ ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു. ന്യായമായ കാരണമില്ലാതെയാണ് മകനെ വധിച്ചതെന്നും നീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നസ്റുൽ മാന്യമായ പെരുമാറ്റമുള്ള വ്യക്തിയായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. പാകിസ്ഥാൻ സ്വദേശിയായ സഹപ്രവർത്തകനുമായി നസ്റുലിന് തർക്കമുണ്ടായിരുന്നുവെന്നും ഇയാൾ ഗൂഢാലോചന നടത്തിയെന്ന സംശയമുണ്ടെന്നും ബന്ധുക്കളായ മൊസ്താകിം ഭൂയാനും ഇമാം ഹസൻ ഭൂയാനും പ്രഥം ആലോയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

സിതി അക്തറിനെക്കുറിച്ചുള്ള വിവരങ്ങളും പരിമിതമാണ്. നസ്റുലിന്റെ പിതാവ് സിതിയെ കുടുംബത്തിന് പരിചയമില്ലെന്നും ഇരുവരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നുവെന്നാണ് കേട്ടതെന്നും പറഞ്ഞു. അതേസമയം, നസ്റുൽ സിതിയുമായി പ്രണയബന്ധമുണ്ടായിരുന്നെന്ന് ഒരിക്കൽ സമ്മതിച്ചിരുന്നതായി അജ്ഞാതനായ ഒരു ബന്ധു ബിബിസി ബംഗ്ലയോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടികൾ വൈകിയതായും റിപ്പോർട്ടുകളുണ്ട്. സൗദി അറേബ്യയും ബംഗ്ലാദേശും തമ്മിലുള്ള വിമാനബന്ധം തടസ്സപ്പെട്ടതാണ് തിരിച്ചയക്കൽ വൈകാൻ കാരണമെന്ന് ബംഗ്ലാദേശ് പ്രവാസി ക്ഷേമ മന്ത്രിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

എന്തുകൊണ്ടാണ് വധശിക്ഷ വിവാദമായത്?

കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്താത്തതും വിചാരണയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലാത്തതുമാണ് ബംഗ്ലാദേശിലും അന്താരാഷ്‌ട്രതലത്തിലും പ്രതിഷേധത്തിന് ഇടയാക്കിയത്.

ഒരു സാധാരണ ചുംബനത്തിന്റെ പേരിൽ വധശിക്ഷ നടപ്പാക്കിയെന്ന സമൂഹമാധ്യമ പ്രചാരണമുണ്ട് . എന്നാൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് സൗദിയോ ബംഗ്ലാദേശോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ബംഗ്ലാദേശ് പത്രപ്രവർത്തകനായ സഫർ സോബ്ഹാൻ സംഭവത്തെ നീതിനിഷേധമായി വിശേഷിപ്പിച്ചു. കേസിലെ കുറ്റാരോപണം, തെളിവുകൾ, വിചാരണയുടെ സ്വഭാവം എന്നിവയെക്കുറിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ രണ്ട് പേരുടെ ജീവനെടുത്തത് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നാണ് വിമർശകരുടെ നിലപാട്.

ഓക്സ്ഫഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ റയ്ഹാൻ റഷീദും നടപടിക്രമങ്ങളിലെ സുതാര്യതക്കുറവിനെ വിമർശിച്ചു. പ്രതികൾക്ക് നീതിപൂർവമായ വിചാരണ ലഭിച്ചിരുന്നോ, കുടുംബത്തിനോ കോൺസുലാർ പ്രതിനിധികൾക്കോ ഇടപെടാൻ അവസരമുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

വിദേശരാജ്യത്ത് അറസ്റ്റിലാകുന്ന പൗരന്മാർക്ക് കോൺസുലാർ അവകാശങ്ങളെക്കുറിച്ച് അറിയിക്കണമെന്ന വ്യവസ്ഥയുള്ള വിയന്ന കൺവെൻഷനിലെ ആർട്ടിക്കിൾ 36ഉം വിദേശ പൗരന്റെ മരണവിവരം ബന്ധപ്പെട്ട കോൺസുലേറ്റിനെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 37ഉം അഭിഭാഷകൻ റയ്ഹാൻ റഷീദ് ചൂണ്ടിക്കാട്ടിയിരുന്നു.

വധശിക്ഷ സംബന്ധിച്ച് സൗദി നിയമം പറയുന്നത്?

സൗദി അറേബ്യയിൽ ഇസ്‌ലാമിക നിയമത്തിന്റെ വിവിധ വിഭാഗങ്ങൾ പ്രകാരമാണ് വധശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷകൾ നടപ്പാക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികാരശിക്ഷയായ ഖിസാസ്, നിർദിഷ്ട കുറ്റങ്ങൾക്ക് ബാധകമായ ശിക്ഷകളായ ഹുദൂദ്, ജഡ്ജിമാർക്ക് വിവേചനാധികാരമുള്ള തഅ്സീർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇരുവരുടെയും വധശിക്ഷ തഅ്സീർ വിഭാഗത്തിൽപ്പെട്ടതാണെന്നാണ് റിപ്പോർട്ടുകൾ. ബന്ധപ്പെട്ട ജുഡീഷ്യൽ അധികാരികൾ ശിക്ഷ ശരിവെച്ചതിനു പിന്നാലെ രാജകീയ ഉത്തരവിലൂടെ മക്ക മേഖലയിൽ ശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയെന്നാണ് റിപ്പോർട്ട്.

ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. 2025ൽ കുറഞ്ഞത് 356 വധശിക്ഷകൾ നടപ്പാക്കിയതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ പലതും അക്രമരഹിതമായ മയക്കുമരുന്ന് സംബന്ധമായ കുറ്റങ്ങളുമായി ബന്ധപ്പെട്ടതാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

2022ലെ ഒരു അഭിമുഖത്തിൽ കൊലപാതകക്കേസുകളിലേക്ക് വധശിക്ഷ പരിമിതപ്പെടുത്തിയതായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞിരുന്നു.

വധശിക്ഷയ്‌ക്ക് മുമ്പ് ബംഗ്ലാദേശിനെ അറിയിച്ചിരുന്നോ?

കേസിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉയരുന്നത് ബംഗ്ലാദേശ് അധികൃതരെ മുൻകൂട്ടി അറിയിച്ചിരുന്നോ എന്ന കാര്യത്തിലാണ്. വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് സൗദി അറിയിച്ചിരുന്നില്ലെന്നും മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ബംഗ്ലാദേശ് അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.

ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷമ ഒബൈദ് ഇസ്‌ലാം, വധശിക്ഷയുടെ സാഹചര്യങ്ങൾ, ഇരുവരുടെയും തൊഴിൽ, സൗദിയിലെ താമസം തുടങ്ങിയവ സംബന്ധിച്ച് റിയാദിൽനിന്ന് വിശദമായ ഔദ്യോഗിക വിവരങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

സൗദി അംബാസഡർ അബ്ദുല്ല സാഫർ എച്ച് ബിൻ അബിയയോട് ബംഗ്ലാദേശ് വിശദീകരണം തേടിയതായും റിപ്പോർട്ടുണ്ട്. നേരത്തേ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക നയതന്ത്രക്കുറിപ്പും നൽകിയിരുന്നു.

ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് പ്രകാരം, ജിദ്ദയിലെ ബംഗ്ലാദേശ് കോൺസുലേറ്റ് സെപ്റ്റംബറിൽ സൗദി ജയിലുകളിലുള്ള ബംഗ്ലാദേശി പൗരന്മാരുടെ പട്ടിക സ്വീകരിച്ചിരുന്നു. അതിൽ നസ്റുലിന്റെയും സിതിയുടെയും പേരുകളുണ്ടായിരുന്നെങ്കിലും വധശിക്ഷ സംബന്ധിച്ച വിവരം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഇവർക്കെതിരായ കുറ്റങ്ങൾ യഥാക്രമം ‘വ്യഭിചാരം’, ‘ഐസിടി’ എന്നിങ്ങനെയാണ് പട്ടികയിൽ രേഖപ്പെടുത്തിയിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.

ഇരുവരും കോൺസുലാർ സഹായം തേടിയിരുന്നില്ലെന്നാണ് കോൺസുലേറ്റിന്റെ വിശദീകരണം. നസ്റുലിന്റെ അറസ്റ്റ് കുടുംബത്തിന് അറിയാമായിരുന്നെങ്കിലും അന്നുതന്നെ ബംഗ്ലാദേശ് അധികൃതരെ അറിയിച്ചിരുന്നോ എന്നത് വ്യക്തമല്ല.

രണ്ട് രാജ്യങ്ങളും വിയന്ന കൺവെൻഷനിൽ ഒപ്പുവെച്ചിട്ടും വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ചയുണ്ടായതെന്തുകൊണ്ടാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീറും ചോദ്യം ചെയ്തതായി ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.

ഉത്തരമില്ലാതെ തുടരുന്ന ചോദ്യങ്ങൾ

നസ്റുൽ ഇസ്‌ലാം അബ്ദുൽ ബാസിറിന്റെയും സിതി അക്തറിന്റെയും വധശിക്ഷയെക്കുറിച്ച് കുടുംബങ്ങൾ ഇപ്പോഴും വ്യക്തമായ ഉത്തരങ്ങൾ തേടുകയാണ്. കുറ്റകൃത്യത്തിന്റെ സ്വഭാവം, വിചാരണയിലെ തെളിവുകൾ, നിയമനടപടികൾ, വധശിക്ഷയ്‌ക്ക് മുമ്പുള്ള കോൺസുലാർ അറിയിപ്പ് എന്നിവയിൽ വ്യക്തതയില്ല.

വധശിക്ഷ നടപ്പാക്കിയതായി സൗദി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും ആരോപിക്കപ്പെട്ട പ്രവൃത്തിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ചുംബനമാണ് കേസിന്റെ അടിസ്ഥാനമെന്ന പ്രചാരണവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

റിയാദിൽനിന്ന് ഔദ്യോഗിക വിശദീകരണം തേടിയിരിക്കുകയാണ് ധാക്ക. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതുവരെ വിചാരണയുടെ നീതിപൂർവതയും നടപടികളിലെ സുതാര്യതയും സംബന്ധിച്ച ചോദ്യങ്ങൾ ഈ സംഭവത്തെ ചുറ്റിപ്പറ്റി തുടരും.

Tags: Mecca Mosque CaseNazrul Islam Abdul BasirSaudi Arabia Bangladesh ExecutionsSaudi Arabia Death Penalty Controversy
Share
Tweet
SendShare

More News from this section

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

Latest News

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies