ഫോണിലും ഗ്ലാസിലും നോട്ടിലും കൊറോണ വൈറസ് 28 ദിവസം വരെ നശിക്കാതെ കിടക്കും; പുതിയ പഠനം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫോണിലും ഗ്ലാസിലും നോട്ടിലും കൊറോണ വൈറസ് 28 ദിവസം വരെ നശിക്കാതെ കിടക്കും; പുതിയ പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2020, 10:57 am IST
FacebookTwitterWhatsAppTelegram

കൊറോണ വൈറസ് അത് എത്തുന്ന പ്രതലത്തില്‍ 28 ദിവസം വരെ നശിക്കാതെ നിലനില്‍ക്കുമെന്ന് പുതിയ പഠനം. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഫോണ്‍ സ്‌ക്രീന്‍, ഗ്ലാസ്, പ്ലാസ്റ്റിക്, നോട്ടുകള്‍, പേപ്പര്‍ തുടങ്ങിയ പ്രതലങ്ങളില്‍ ഇവ 28 ദിവസം വരെ അതിജീവിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം പ്രതലങ്ങളില്‍ കൊറോണ വൈറസ് മൂന്ന് മുതല്‍ ഏഴ് ദിവസം വരെ നിലനില്‍ക്കുമെന്നായിരുന്നു മുന്‍ പഠനങ്ങള്‍ പറഞ്ഞിരുന്നത്. ഓസ്‌ട്രേലിയന്‍ ഏജന്‍സിയായ സിഎസ്‌ഐആര്‍ഒയുടെ പഠനത്തിലാണ് ഇത് തെളിഞ്ഞിരിക്കുന്നത്.

ഗവേഷകര്‍ നടത്തിയ പഠന പ്രകാരം 20 ഡിഗ്രി സെല്‍ഷ്യസില്‍ ഈ വൈറസിനെ പേപ്പര്‍, നോട്ട്, സ്റ്റീല്‍, ഗ്ലാസ് തുടങ്ങിയവയുടെ പ്രതലത്തില്‍ 28 ദിവസത്തിന് ശേഷം കണ്ടെത്തുകയായിരുന്നു. ഇത്ര ദിവസം അവയ്‌ക്ക് അതിജീവന ശേഷി ഉണ്ടാകില്ലെന്ന പഠനം തെറ്റാണെന്ന് സാധൂകരിക്കുന്നതാണ് ഈ കണ്ടെത്തല്‍. ഇന്‍ഫ്‌ളുവന്‍സ എ വൈറസ് 17 ദിവസം വരെ ഉപരിതലത്തില്‍ നിലനില്‍ക്കും. പരുത്തി പോലുള്ള വസ്തുക്കളെക്കാളും മിനുസമാര്‍ന്ന പ്രതലങ്ങളുള്ള വസ്തുക്കളിലാണ് വൈറസ് കൂടുതല്‍ അതിജീവിച്ചത്. പ്ലാസ്റ്റിക് നോട്ടുകളെക്കാളും പേപ്പര്‍ നോട്ടുകളില്‍ ഇവ കൂടുതല്‍ കാലം നിലനില്‍ക്കും.

ഊഷ്മാവ് പ്രത്യേകമായി ക്രമീകരിച്ചാണ് പരീക്ഷണം നടത്തിയത്. കൊറോണ രോഗിയില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് അതേ സാന്ദ്രതയിലുള്ള ഒരു പ്രതലത്തിലെത്തിക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷം വീണ്ടും വൈറസിനെ അതേ ശക്തിയോടെ തന്നെയാണ് കണ്ടെത്താനായത്. പകര്‍ച്ചവ്യാധി തടയുന്നതിന് വൈറസ് എത്തിയെന്ന് കരുതുന്ന ഉപരിതലം തുടച്ചുമാറ്റുകയും, കൈകള്‍ പതിവായി കഴുകുകയും വൃത്തിയാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും ഇവര്‍ പറയുന്നു. അതേസമയം താപനില കൂടുന്നതിനനുസരിച്ച് വൈറസിന് അതിജീവിക്കാനുള്ള കരുത്ത് കുറയുകയാണെന്നും പഠനം പറയുന്നു. വേനല്‍ക്കാലം ഇവയ്‌ക്ക് നിലനില്‍ക്കാനാകാത്ത അവസ്ഥയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShare

More News from this section

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

‘ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാൻ, ദേശീയ ഐക്യം നിലനിൽക്കാൻ, കുട്ടികള്‍ പഠിനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ, അവരുടെ ഭാവി നിയമക്കുരുക്കില്‍പ്പെടാതിരിക്കാൻ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies