ലേ: ഇന്ത്യാ-ചൈനാ കമാന്റര്‍തല ചര്‍ച്ച ആരംഭിച്ചു. 7-ാംമത് ചര്‍ച്ചയില്‍ പതിനാലാം കോര്‍പ്സ് കമാന്റര്‍ ലെഫ്.ജനറല്‍ ഹരീന്ദര്‍ സിംഗിനൊപ്പം മലയാളി സൈനിക കമാന്റര്‍ ലെഫ്.ജനറല്‍ പി.ജി.കെ മേനോനും പങ്കെടുക്കുന്നുണ്ട്. ഇരുരാജ്യങ്ങളു ടേയും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടു ക്കുന്നുണ്ട്. ഹരീന്ദര്‍ സിംഗ് സ്ഥാനമൊഴിയുന്നതോടെ പി.ജി.കെ മേനോനാണ് ഇനി 14-ാം കോപ്സിന്റെ ചുമതലയില്‍ എത്തുന്നത്. സിഖ് റെജിമെന്റിന്റെ ചുമതലയാണ് വഹിച്ചിരുന്നത്.
അഞ്ചുമാസമായി നടക്കുന്ന ചര്‍ച്ചകളുടെ നിര്‍ണ്ണായക ഘട്ടങ്ങളിലൂടെയാണ് ഇരുരാജ്യങ്ങളും കടന്നുപോകുന്നത്. ചുഷൂല്‍ മോള്‍ഡോ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഭാഗത്താണ് ഇത്തവണത്തെ ചര്‍ച്ച നടക്കുന്നത്. സെപ്തംബര്‍ 21നാണ് അവസാന ചര്‍ച്ച നടന്നത്. കഴിഞ്ഞ തവണ വിദേശകാര്യവകുപ്പിനായി നവീന്‍ ശ്രീവാസ്തവ യാണ് പങ്കെടുത്തത്.
ഹരീന്ദര്‍ സിംഗ് നയിക്കുന്ന അവസാന ചര്‍ച്ചയെന്ന പ്രത്യേകതയുമുണ്ട്. തുടര്‍ന്ന് കമാന്റര്‍ ചുമതല പി.ജി.കെ മോനോനാണ് ഏറ്റെടുക്കാന്‍ പോകുന്നത്. ഒക്ടോബര്‍ 14ന് ലഡാക്കിലെ 14-ാം കോപ്സ് കമാന്ററെന്ന നിലയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇന്ത്യന്‍ സേനയുടെ ഡെറാഡൂണിന്റെ പരിശീലന കേന്ദ്ര മേധാവിയായിട്ടാണ് ഹരീന്ദര്‍ സിംഗ് നിയമിക്കപ്പെട്ടിരിക്കുന്നത്.
Comments