ന്യൂഡല്‍ഹി: കൊറോണ മൂലമോ, കണ്ടെയ്ൻമെന്‍റ് സോണിൽ പെട്ട് പോയവർക്കോ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് എഴുതാൻ ഒരവസരം കൂടി നല്‍കാന്‍ സുപ്രീം കോടതി. ഒക്ടോബർ 14ന് പരീക്ഷ നടത്തും . ഒക്ടോബർ 16ന് ഫല പ്രഖ്യാപനം നടത്തണമെന്നുമുള്ള ആവശ്യത്തിനുമാണ് സുപ്രീംകോടതിയുടെ അനുമതി നൽകിയത്.
കൊറോണ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്കിടെയാണ് കഴിഞ്ഞ മാസം പരീക്ഷ നടത്തിയത്.കേന്ദ്ര സർക്കാരിന് വേണ്ടി സോളിറ്റർ ജനറൽ തുഷാർ മെഹ്ത്തയാണ് കോടതിയിൽ ഹാജരായത്. തുടർന്ന് കേന്ദ്ര നിർദ്ദേശം കോടതി അംഗീകരിക്കുകയായിരുന്നു.















