തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി എകെ ബാലനാണ് അവാർഡിുകൾ പ്രഖ്യാപിച്ചത്. ജല്ലിക്കെട്ടിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ. സുരാജ് വെഞ്ഞാറമ്മൂടാണ് മികച്ച നടൻ. വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം. കനി കുസൃതിയാണ് മികച്ച നടി. ബിരിയാണിയിലെ അഭിനയത്തിനാണ് പുരസ്കാരം.
പുരസ്കാരങ്ങൾ :-
മികച്ച ചിത്രം – വാസന്തി
മികച്ച സംവിധായകൻ – ലിജോ ജോസ് പെല്ലിശ്ശേരി
മികച്ച നടൻ – സൂരജ് വെഞ്ഞാറമൂട് (ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി)
മികച്ച നടി – കനി കുസൃതി (ബിരിയാണി)
സ്വഭാവ നടൻ – ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്)
സ്വഭാവ നടി – സ്വാസിക (വാസന്തി)
മികച്ച ബാല താരം – വാസുദേവ് സജീഷ് മാരാർ
ഛായാഗ്രാഹകൻ – പ്രതാപ് നായർ
മികച്ച തിരക്കഥാകൃത്ത് – റഹ്മാൻ ബ്രദേഴ്സ്
സംഗീത സംവിധായകൻ – സുശീൽ ശ്യാം
പിന്നണി ഗായകൻ – നജീം അർഷാദ്
ഗായിക – മധുശ്രീ നാരായണൻ
ചിത്ര സംയോജകൻ – കിരൺ ദാസ്
ശബ്ദ മിശ്രണം – കണ്ണൻ ഗണപതി
പ്രത്യേക ജൂറി പരാമർശം – നിവിൻ പോളി (മൂത്തോൻ)















