വിനോദ സഞ്ചാരത്തിനായി നാം തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് നിലമ്പൂര്‍. തേക്ക് മ്യൂസിയവും ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടവും കാടുകള്ക്കുളളിലൂടെ ഒഴുകുന്ന ചാലിയാറും നിലമ്പൂരിനെ സമ്പന്നമാക്കുന്നു. നിലമ്പൂരില്‍ എത്തുന്ന അധിക സഞ്ചാരികളും പ്രധാനമായി സന്ദര്‍ശിക്കുന്നത് തേക്ക് മ്യൂസിയവും തേക്കിന് തോട്ടവും ഒക്കെയാണ് . എന്നാല്‍ അത് കൂടാതെ തന്നെ ഒരു ദിവസം കൊണ്ട് കാണാവുന്ന മൂന്നു വെള്ളച്ചാട്ടങ്ങള്‍ നിലമ്പൂരില്‍ ഉണ്ട്. ഇവിടെ എത്തുന്ന സഞ്ചാരികള്‍ അധികം ഒന്നും ഈ വെള്ളച്ചാട്ടങ്ങള്‍ കാണാനായി എത്താറില്ല. തേക്ക് മ്യൂസിയവും തേക്കിന് തോട്ടവും കണ്ടു മടങ്ങുന്നവരാണ് മിക്കവരും. എന്നാല്‍ ഈ മൂന്നു വെള്ളച്ചാട്ടങ്ങള്‍ മനസ്സിനെയും പ്രകൃതിയെയും ഒരുപ്പോലെ കുളിരണിയിക്കുന്നവയാണ്.
ആഢ്യന്‍പാറ വെള്ളച്ചാട്ടം
നിലമ്പൂരിനു അടുത്തുളള കാണാന്‍ സാധിക്കുന്ന മറ്റൊരു സ്ഥലമാണ് ആഢ്യന്‍പാറ വെള്ളച്ചാട്ടം. കാഞ്ഞിരപ്പുഴ നദിയിലാണ് മലപ്പുറത്തെ നിത്യഹരിത വനങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന ഈ വെള്ളച്ചാട്ടം എത്തുന്നത്. എത്ര കടുത്ത വേനല്‍ ആയാല്‍ പോലും വറ്റാത്ത നീരൊഴുക്കാണ് ഇതിന്റെ പ്രത്യേകത. കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം വളരെ ഭംഗിയുളളയാണ്.
കോഴിപ്പാറ വെള്ളച്ചാട്ടം
തേക്കിന് തോട്ടങ്ങള്ക്കുളളില് സ്ഥിതി ചെയ്യുന്ന ഈ കോഴിപ്പാറ വെള്ളച്ചാട്ടം അറിയപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചു അധിക നാളുകള്‍ ആയിട്ടില്ല. സഞ്ചാരികള്‍ക്കിടയില്‍ കക്കടാം പൊയില്‍ എന്ന ഹില്‍ സ്റ്റേഷന്റെ പ്രശസ്തിയോടു കൂടിയാണ് ഇവിടം അറിയപ്പെടുന്നത്.
കേരളാംകുണ്ട് വെള്ളച്ചാട്ടം
ആദ്യത്തെ രണ്ടു വെളളച്ചാട്ടങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ പിന്നെ ഇനി അടുത്തു കാണാനുളളത് കേരളാംകുണ്ട് വെള്ളച്ചാട്ടമാണ്. കാണാന്‍ വളരെ മനോഹരമായ കേരളത്തിലെ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ഈ കേരളാംകുണ്ട് വെള്ളച്ചാട്ടം.
Comments