ന്യൂഡല്‍ഹി: മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശനം പരീക്ഷയായ നീറ്റ് പരീക്ഷയുടെ ഫലം ഇന്നറിയാം. ntaneet.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. സെപ്റ്റംബര്‍ 13 നാണ് രാജ്യത്തെമ്പാടുമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നീറ്റ് പ്രവേശന പരീക്ഷ നടത്തിയത്.
15.6 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതാനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 90 ശതമാനം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയിട്ടുണ്ട്. രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണയുടെ സാഹചര്യത്തിൽ പരീക്ഷയെഴുതാന്‍ സാധിച്ചില്ല. ഇവര്‍ക്കായി ഒക്ടോബര്‍ 14 ന് വീണ്ടും നീറ്റ് പരീക്ഷ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് വീണ്ടും പരീക്ഷ നടക്കുന്നത്.
സെപ്റ്റംബര്‍ 26ന് നീറ്റിന്റെ പ്രൊവിഷണല്‍ ഉത്തര സൂചിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എല്ലാ കോഡിലുമുള്ള ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഫലം വരുന്നതോടൊപ്പം അന്തിമ ഉത്തരസൂചികയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ നീറ്റ് ഫലം പ്രഖ്യാപിക്കുമെന്ന് ട്വിറ്ററിലൂടെ അറയിച്ചു.
Comments